ഗൗരീഖാന് നന്ദി പറഞ്ഞ് രണ്‍ബീര്‍

ഗൗരീഖാന് നന്ദി പറഞ്ഞ് രണ്‍ബീര്‍ കപൂറിന്റെ കത്ത്. തന്റെ പുതിയ വീട് മനോഹരമാക്കിയതിനാണ് രണ്‍ബീര്‍ ഗൗരിഖാന് നന്ദി പറഞ്ഞിരിക്കുന്നത്.

മികച്ച ഒരു ഇന്റീരിയര്‍ ഡിസൈനറും കോസ്റ്റ്യും ഡിസൈനറുമാണ് ഗൗരി. അതുകൊണ്ട് തന്നെ കിംഗ് ഖാന്റെ ഭാര്യയാണെങ്കിലും ഗൗരി ഖാന്‍ അറിയപ്പെടുന്നത് നല്ലൊരു ഇന്റീരിയര്‍ ഡിസൈനര്‍ എന്ന പേരില്‍ കൂടിയാണ്. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ പുതിയ വീടിന്റെ ഇന്റിരീയര്‍ വര്‍ക്ക് ചെയ്ത് കൊടുത്തിരിക്കുന്നത് ഗൗരിയാണ്.

രണ്‍ബീറിന് ഗൗരിയുടെ ഡിസൈന്‍ ഇഷ്ടമായി എന്നു മാത്രമല്ല ഗൗരിയെ വാനോളം തന്റെ കത്തിലൂടെ പുകഴ്ത്തിയിരിക്കുകയാണ് റണ്‍ബീര്‍. ഗൗരി തന്നെ റണ്‍ബീറിന്റെ ഈ കത്ത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസറ്റ് ചെയ്തിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News