ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ബാലി: നേട്ടം ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് നഗരങ്ങളെ പിന്തള്ളി

2017ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന ബഹുമതി ഇന്തോനേഷ്യയിലെ ബാലിക്ക്. സ്വകാര്യ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസേഴ്‌സാണ് സഞ്ചാരികളുടെ പറുദീസയായി ബാലി ദ്വീപിനെ തെരഞ്ഞെടുത്തത്. മനംകുളിര്‍പ്പിക്കുന്ന മലനിരകളും വിശാലമായ കടത്തിരകളും കൊടുംവനങ്ങളും കൊണ്ട് സമ്പന്നമായ ബാലി ദ്വീപിന് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്. സഞ്ചാരികളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സമാഹരിച്ചാണ് വെബ് പോര്‍ട്ടല്‍ തെരഞ്ഞെടുപ്പ് നടത്തിയത്.

bali-2

കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ലണ്ടന്‍ നഗരത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ബാലി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായത്. പാരീസ് നഗരമാണ് മൂന്നാമത്. റോം, ന്യൂയോര്‍ക്ക് നഗരങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളെ തെരഞ്ഞെടുത്തത്. ലോകത്താകമാനമുള്ള ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയുടെ റേറ്റിംഗും റിവ്യുസും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി. ട്രിപ്പ് അഡൈ്വസേഴ്‌സ് തെരഞ്ഞെടുത്ത മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക:

1. ബാലി ഇന്തോനേഷ്യ
2. ലണ്ടന്‍
3. പാരീസ്
4. റോം
5. ന്യൂയോര്‍ക്ക്
6. ക്രീറ്റ്( ഗ്രീസ്)
7. ബാഴ്‌സിലോണ
8. കംബോഡിയ
9. പ്രേഗ്
10. ഫുക്കറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News