മേരി കോം വീണ്ടും ഇടിക്കുട്ടിലേക്ക്

ബോക്‌സിങ്ങ് റിങ്ങില്‍ നിന്ന് വീണ്ടും മെഡല്‍ സ്വപ്നവുമായി ഇന്ത്യയുടെ മേരി കോം. നവംബറില്‍ വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലൂടെ വീണ്ടും ബോക്‌സിങ്ങ് റിങ്ങിലെത്തുമെന്ന് മുന്‍ ലോക ജേത്രിയും ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായ മേരി കോം വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് നടന്ന ലോക ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇതാദ്യമായാണ് മേരി കോം ബോക്‌സിങ്ങ് ഗ്ലൗവുമായി മത്സരത്തിനെത്തുന്നത്.

ബോക്‌സിങ്ങ് റിങ്ങില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന മേരി കോം റിങ്ങില്‍ നിന്ന് വീണ്ടും മെഡല്‍ നേട്ടമാണ് തന്റെ ലക്ഷ്യമെന്നും പറയുന്നു. മുപ്പത്തിനാലാം വയസ്സിലും ബോക്‌സിങ്ങിലെ കര്‍ശന പരിശീലനം മുറതെറ്റാതെ പിന്തുടരുന്നതിലൂടെ വീണ്ടും ദേശീയ ടീമിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2005 ലെ വിവാഹശേഷം മൂന്ന് വര്‍ഷം ബോക്‌സിങ്ങ് റിങ്ങില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഏഷ്യന്‍ വിമന്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടത്തോടെ വീണ്ടും റിങ്ങില്‍ സജീവമാകാന്‍.

ക!ഴിഞ്ഞതും മേരി കോം ഓര്‍മിപ്പിക്കുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനു ശേഷമായിരിക്കും മത്സര രംഗത്ത് തുടരുന്നതിനെക്കുറിച്ചുള്ള തീരുമാനമെന്നും രാജ്യസഭാംഗം കൂടിയായ മേരി കോം പറഞ്ഞു. അതേ സമയം വിജേന്ദറിനെ പോലെ പ്രൊഫഷണല്‍ ബോക്‌സറാകാന്‍ താനില്ലെന്നും മേരി കോം വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ അഞ്ച് തവണ ലോക അമച്വര്‍ ചാമ്പ്യന്‍ പട്ടം നേടിയിട്ടുള്ള മേരി കോമിനെ രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 2014 ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോക്‌സിങ്ങ് താരമെന്ന ബഹുമതിയും മേരി കോം സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here