മുഖ്യമന്ത്രി പിണറായിക്കെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവത് അറസ്റ്റിൽ; ആർഎസ്എസ് നേതാവ് പിടിയിലായത് ഉജ്ജയിനിയിൽ നിന്ന്

ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗം നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്തു. ഉജ്ജയിനിയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിണറായി വിജയന്റെ തലയെടുക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്നു പ്രഖ്യാപിച്ചായിരുന്നു കുന്ദൻ ചന്ദ്രാവതിന്റെ പ്രസംഗം. ഇതേതുടർന്ന് കുന്ദനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു.

ഈമാസം മൂന്നിന് ഉജ്ജയിനിലെ ശഹീദ് പാർക്കിൽ നടന്ന ചടങ്ങിലായിരുന്നു ചന്ദ്രാവതിന്റെ കൊലവിളി പ്രസംഗം. പ്രസംഗത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ സ്ഥാനമാനങ്ങളിൽ നിന്നും ഒഴിവാക്കി ആർഎസ്എസ് മുഖം രക്ഷിക്കാൻ ശ്രമിച്ചു. മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉജ്ജയിനിലെ ആർഎസ്എസ് പ്രമുഖായിരുന്ന കുന്ദൻ ചന്ദ്രാവത് സ്ഥലം എംഎൽഎ, എംപി എന്നിവരുടെ സാനിധ്യത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുഴക്കിയത്. നേരത്തെ ഭോപ്പാൽ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ സംഘവരിവാർ പ്രവർത്തകർ തിരിഞ്ഞതും ഏറെ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News