ഹുണ്ടായ് ക്രെറ്റയെ ഓടിത്തോല്‍പിക്കാന്‍ നിസാന്‍ ടെറാനോ; തകര്‍പ്പന്‍ ഫീച്ചറുകളില്‍ മുഖംമിനുക്കി എത്തും ടെറാനോ

ഹുണ്ടായ് ക്രെറ്റയെ മറികടക്കാനായി കൂടുതല്‍ ഫീച്ചറുകളുമായി പുതിയ നിസാന്‍ ടെറാനോ വിപണിയിലെത്തി. 22 പുതിയ ഫീച്ചറുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഓട്ടോമാറ്റിക് ടെറാനോ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഹുണ്ടായി ക്രെറ്റയ്ക്ക് മികച്ച എതിരാളിയായി മുഖം മിനുക്കിയ ടെറാനോയെ നിസാന്‍ രംഗത്തിറക്കിയിരിക്കുന്നത്.

പ്രീമിയം ഡുവല്‍ ടോണ്‍ ഇന്റീരിയര്‍, ക്രൂയിസ് കണ്‍ട്രോള്‍, 7.0 ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍, സ്റ്റീയറിംഗ് മൗണ്ട് കണ്‍ട്രോള്‍, വണ്‍ ടച്ച് ലെയിന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, ആന്റി പിഞ്ച് ഡ്രൈവര്‍ സൈഡ് വിന്‍ഡോ, പുതിയ സ്റ്റിയറിംഗ് വീല്‍ ഡിസൈന്‍ തുടങ്ങിയവയാണ് പുതുമ. ഹൈവേകളിലും സിറ്റി ട്രാഫിക്കിലും ആയാസരഹിത ഡ്രൈവിനായി കമ്പ്യൂട്ടര്‍ നിയന്ത്രിത ആറ് സ്പീഡ് അഡ്വാന്‍സ്ഡ് ഓട്ടോ ഡ്രൈവോടെയാണ് പുതിയ നിസാന്‍ വരുന്നത്. 104 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകുന്നതാണ് പെട്രോള്‍ എഞ്ചിന്‍.

XL വകഭേദത്തില്‍ മാത്രമേ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാകു. ഡീസല്‍ പതിപ്പ് രണ്ട് എഞ്ചിന്‍ ട്യൂണില്‍ പുറത്തിറങ്ങും. XE, XL വേരിയന്റ് 85 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ XV വേരിയന്റ് 110 പിഎസ് കരുത്തും 248 എന്‍എം ടോര്‍ക്കും നല്‍കും. അധിക ഫീച്ചേര്‍സുണ്ടെങ്കിലും മുന്‍ മോഡലില്‍നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങള്‍ വാഹനത്തിനില്ല. 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 5.2 മീറ്റര്‍ ലോടേണിംഗ് റേഡിയസ്, 19.87 കിലോമീറ്റര്‍ ഇന്ധനക്ഷമത, രണ്ടു വര്‍ഷം/50,000 കിലോ മീറ്റര്‍ വാറണ്ടി, ഫ്രീ റോഡ് സൈഡ് അസിസ്‌റ്ന്‍സ് എന്നിവയും ലഭ്യമാണ്.

9.99 ലക്ഷം രൂപ മുതല്‍ 14.20 ലക്ഷം വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. നിലവിലുള്ള ആറ് നിറങ്ങള്‍ക്കൊപ്പം പുതിയ സാന്റ്‌സ്റ്റോണ്‍ നിറത്തിലും 2017 ടെറാനോ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News