പുതിയ റിംഗ്‌ടോണുമായി സാംസങ്

‘ഓവര്‍ ദ ഹൊറൈസണ്‍’ എന്ന സാംസങ് ഫോണുകളിലെ ഡിഫാള്‍ട്ട് ട്യൂണിന്റെ പുതിയ പതിപ്പ് കമ്പനി പുറത്തിറക്കി. യൂട്യൂബിലൂടെയാണ് വീഡിയോ ഉള്‍പ്പെടുന്ന ട്യൂണ്‍ പുറത്തുവിട്ടത്. ഫ്‌ളാഗ്ഷിപ്പ് മോഡലുകളായ ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് ഫോണുകളുടെ ലോഞ്ചിങ്ങിന് മുന്നോടിയായാണ് സാംസങ് തങ്ങളുടെ ഡിഫാള്‍ട്ട് റിങ്‌ടോണിന്റെ പുതിയ പതിപ്പ് ഇറക്കിയത്.

എസ്8 ഫോണുകളില്‍ പുതിയ ട്യൂണായിരിക്കും ഉണ്ടാവുക. ബ്രിട്ടീഷ് സംഗീതജ്ഞന്‍ ജേക്കബ് കോളിയര്‍ ആണ് പുതിയ ട്യൂണ്‍ ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ രണ്ട് ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയ ആളാണ് ഇരുപത്തിരണ്ടുകാരനായ കോളിയര്‍. ‘ഓവര്‍ ദ ഹൊറൈസണ്‍ 2017’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍ വ്യത്യസ്തമായ 16 സംഗീതോപകരണങ്ങള്‍ കോളിയര്‍ പ്ലേ ചെയ്യുന്നുണ്ട്. ഈ ആഴ്ചയാണ് ഗ്യാലക്‌സി എസ്8ന്റെ ലോഞ്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News