സെല്‍ഫിയില്‍ നിന്ന് ഗ്രൂപ്പ്ഫി; സെല്‍ഫി രംഗത്തെ പുതു തരംഗങ്ങള്‍

മൊബൈല്‍ ഫോണില്‍ മുന്‍ ക്യാമറ വന്നതോടെയാണ് സെല്‍ഫി തരംഗം തുടങ്ങിയത്. വിനോദയാത്രകളിലും ചടങ്ങുകളിലും എന്തിനേറെ കുളിമുറിയില്‍ പോലും സെല്‍ഫിയെടുക്കുന്ന കാലം. ഇപ്പോഴിതാ സെല്‍ഫിയിലെ നവതരംഗം ഗ്രൂപ്പ്ഫി എത്തിയിരിക്കുന്നു.

നീല്‍സണ്‍ നടത്തിയ സര്‍വെയാണ് സെല്‍ഫിയില്‍ നിന്ന് ഗ്രൂപ്പ്ഫിയിലേക്ക് ആളുകള്‍ വഴിമാറുന്നത് കണ്ടെത്തിയത്. സെല്‍ഫിയില്‍ ഒരാളെങ്കില്‍ ഗ്രൂപ്പ്ഫിയില്‍ നിരവധി പേരാണ്. എല്ലാവരേയും ഗ്രൂപ്പ്ഫിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ടെന്‍ഷന്‍ അടിക്കുന്നവര്‍ 66 ശതമാനം ആണത്രെ.

groupfie-2

പത്ത് സെല്‍ഫികളില്‍ ഇപ്പോള്‍ ആറെണ്ണം ഗ്രൂപ്പ്ഫിയാണ്. പിന്‍ക്യാമറയേക്കാള്‍ ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത് മുന്‍ക്യാമറ ആണത്രെ. പത്ത് ചിത്രങ്ങള്‍ എടുക്കുന്നുവെങ്കില്‍ അതില്‍ ആറ് എണ്ണം മുന്‍ക്യാമറയിലാണ് എടുക്കുന്നത്. പത്ത് പ്രധാന പട്ടണങ്ങളിലെ 16നും 40നും ഇടയിലുളളവരിലാണ് സര്‍വെ നടത്തിയത്.

89 ശതമാനം പേര്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊത്താണ് ഗ്രൂപ്പ്ഫി എടുക്കുന്നത്. ഗ്രൂപ്പ്ഫിയെടുക്കുന്നവരില്‍ 85 ശതമാനം പാര്‍ട്ടികള്‍ക്കിടെയാണ് എടുക്കുന്നത്. 82 ശതമാനം കുടുംബ ചടങ്ങുകള്‍ക്കിടെയാണ് ഗ്രൂപ്പ്ഫി എടുക്കുന്നത്. 61 ശതമാനം യാത്ര ചെയ്യുമ്പോഴാണ് ഗ്രൂപ്പ്ഫി പരീക്ഷിക്കുന്നത്.

ഒന്നിലധികം തവണ ഒരേ സെല്‍ഫി എടുക്കുന്നവരും നിരവധിയാണ്. 66 ശതമാനം ഒന്നിലധികം തവണ ക്ലിക്ക് ചെയ്യുന്നത് എല്ലാവരേയും ഉള്‍ക്കൊളളിക്കാന്‍ പറ്റാത്തതിനാലാണ്. 50 ശതമാനം ഒരേ സെല്‍ഫി ഒന്നിലധികം തവണ എടുക്കുന്നത് ലൈറ്റിന് പ്രശ്‌നം തോന്നുമ്പോഴാണ്. 47 ശതമാനം പേര്‍ ബാക്ക്ഗ്രൗണ്ട് ശരിയല്ലെന്ന് തോന്നുമ്പോഴാണ് പിന്നെയും സെല്‍ഫി എടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News