ഹര്‍ഷ ബോഗ്ലെ തിരിച്ചു വരുന്നു; മടങ്ങിവരവ് ആഘോഷമാക്കാനൊരുങ്ങി ക്രിക്കറ്റ് ലോകം

ഹര്‍ഷാ ബോഗ്ലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏത് സുവര്‍ണ താരത്തോളം പ്രശസ്തമായ പേര്. മാസ്മരിക ശബ്ദവും വേറിട്ട കളി പറച്ചിലും കൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ച വ്യക്തിത്വം. കാലം കഴിഞ്ഞ കളിക്കാര്‍ അടക്കിവാണ ക്രിക്കറ്റ് കമന്ററി ബോക്‌സിലെ നിത്യ സാന്നിധ്യമായിരുന്നു ഹര്‍ഷ.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ക്രിക്കറ്റ് മൈതാനത്ത് ഈ പ്രതിഭാധനന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. വനവാസം അവസാനിപ്പിച്ച് ഹര്‍ഷ സ്റ്റുഡിയോയിലേക്ക് തിരിച്ചു വരുന്നു എന്നാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Harsha-Bhogle-2

ഐപിഎല്‍ പത്താം എഡീഷനിലാണ് ഹര്‍ഷയുടെ മടങ്ങി വരവിന് വേദിയാവുക. ഐപിഎല്‍ ഔദ്യോഗിക സംപ്രേഷണാവകാശമുള്ള സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് ഹര്‍ഷയുടെ മടങ്ങിവരവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും സോണി പിക്‌ചേഴ്‌സ് വ്യക്തമാക്കി. ബിസിസിഐയുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ് ഹര്‍ഷ കളിപറച്ചില്‍ ഒരു വര്‍ഷം മുമ്പ് നിര്‍ത്തിവെച്ചത്. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ചതും കാര്യങ്ങള്‍ വഷളാക്കി.

അക്കാലത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുമായുള്ള സ്വരചേര്‍ച്ച ഇല്ലായ്മയും ഹര്‍ഷയെ ഇന്ത്യന്‍ ക്രിക്കറ്റ് അധികാരികളുടെ കണ്ണിലെ കരടാക്കി. തുടര്‍ന്ന് കമന്റേറ്റര്‍മാരുടെ പാനലില്‍ നിന്ന് ഹര്‍ഷ ഒഴിവാക്കപ്പെട്ടു. ബിസിസിഐ അധികാരസ്ഥാനത്ത് വന്ന മാറ്റങ്ങളാണ് ഹര്‍ഷയുടെ തിരിച്ചുവരവിന് ഇപ്പോള്‍ കളമൊരുക്കിയിരിക്കുന്നത്.

ഈ കാലയളവിലും സ്‌പോര്‍ട്ട്‌സ് വെബ്‌സൈറ്റുകളില്‍ എഴുത്തിലൂടെ ക്രിക്കറ്റ് രംഗത്ത് തന്റെ സാന്നിധ്യം ഹര്‍ഷ സജീവമായി നിലനിര്‍ത്തിയിരുന്നു. ഏപ്രില്‍ അഞ്ചിന് ആരംഭിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഹര്‍ഷയുടെ മടങ്ങിവരവും ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News