ജയലളിതയോടുള്ള പ്രണയം വീണ്ടും പറഞ്ഞ് ജസ്റ്റിസ് കട്ജു

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോടുള്ള കടുത്ത പ്രണയം വീണ്ടും ഫേസ്ബുക്കില്‍ കുറിച്ച് ജസ്റ്റിസ് കട്ജു. യൗവനകാലത്ത് ജയയോട് പ്രണയം തോന്നിയിരുന്നു. എന്നാല്‍ തന്റെ പ്രണയം അവര്‍ അറിഞ്ഞില്ല. ജയയുടെ സിനിമയിലെ ഒരു ഗാനം കൂടി ഉള്‍പ്പെടുത്തിയാണ് കട്ജുവിന്റെ പോസ്റ്റ്. അവര്‍ ജനിച്ചത് ഫെബ്രുവരി 1948ല്‍ ആണ്, താന്‍ സെപ്തംബര്‍ 1946ഉം. തിരികെ കിട്ടാത്ത പ്രണയം എന്നാണ് കട്ജു ഈ പ്രണയത്തെ വിശേഷിപ്പിക്കുന്നത്.

ആദ്യമായി ജയയെ കണ്ട നിമിഷവും പങ്കുവയ്ക്കുന്നു കട്ജു. 2004 നവംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതിന് രാജ്ഭവനില്‍ എത്തുമ്പോളാണ് ജയയെ കാണുന്നത്. അന്നവര്‍ മുഖ്യമന്ത്രിയാണ്, അപ്പോഴും അവര്‍ സുന്ദരിയായിരുന്നു. അവരോടു തോന്നിയ ആകര്‍ഷണം തുറന്ന് പറയാന്‍ സാധിച്ചില്ല, അത് ഔചിത്യമല്ലല്ലോ.-കട്ജു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News