‘ദിവസവും അഞ്ചു മിനിറ്റെങ്കിലും കുട്ടികളോട് സംസാരിക്കൂ….’ മാതാപിതാക്കള്‍ക്ക് ഉപദേശവുമായി ഋഷിരാജ് സിംഗ്

കോഴിക്കോട്: അമ്മയും അച്ഛനും ഒരു ദിവസം അഞ്ചു മിനിറ്റെങ്കിലും സ്‌കൂള്‍ വിട്ട്് വരുന്ന കുട്ടികളോട് സംസാരിക്കണമെന്ന ഉപദേശവുമായി എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ്. സ്‌കൂളില്‍ എന്ത് നടക്കുന്നു, സുഹൃത്തുക്കള്‍ ആരാണ്, എന്ത് കഴിച്ചു, പുതിയതായി എന്തൊക്കെ ചെയ്തു എന്ന ചോദ്യം ഒരോ മാതാപിതാക്കളും ചോദിക്കണമെന്നും കുട്ടികള്‍ ലഹരി ഉപയോഗം തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ചോദ്യങ്ങളിലൂടെ സാധിക്കുമെന്ന് ഋഷിരാജ് പറയുന്നു.

എട്ടു വയസ് മുതല്‍ 18 വയസിന് ഇടയില്‍ ഉള്ള കുട്ടികളില്‍ 70ശതമാനം പേരും ലഹരി ഉപയോഗിക്കുന്നെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഉപദേശവുമായി എക്‌സൈസ് കമീഷണര്‍ എത്തിയിരിക്കുന്നത്. ക്ലാസുമുറികളിലാണ് കൂടുതല്‍ ലഹരി ഉപയോഗം നടക്കുന്നതെന്നും പൊലീസിനും എക്‌സൈസിനും കടന്ന് ചെല്ലാന്‍ കഴിയാത്ത ഇടമായതിനാല്‍ അധ്യാപകര്‍ മുന്‍കൈ എടുത്ത് തടയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ലഹരിയുടെ ഉപയോഗം ജനകീയ കൂട്ടായ്മയിലൂടെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ വിമുക്തിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News