സ്‌നാപ്ഡീല്‍ ഇനി ‘ഫ്ളിപ്പ്കാര്‍ട്ടില്‍’; ലയനം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍

ഇ-കൊമേഴ്‌സ് മേഖലയിലെ ചിരവൈരികളായ സ്‌നാപ്ഡീല്‍ ഫ് ളിപ്പ്കാര്‍ട്ടില്‍ ലയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്‌നാപ്ഡീല്‍ വിപണിയില്‍ പിടിച്ച് നില്‍ക്കുന്നതിനായാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സ്‌നാപ്ഡീലില്‍ ഓഹരികളുള്ള ജാപ്പനീസ് ഭീമനായ സോഫ്റ്റ് ബാങ്കാണ് ലയനത്തിന് മുന്‍കൈ എടുക്കുന്നതെന്നാണ് സൂചന. ഇരു കമ്പനികളും ലയിച്ച് പുതുതായി രൂപീകരിക്കുന്ന കമ്പനിയില്‍ ജപ്പാനിലെ ടെലികോം രംഗത്തെ പ്രമുഖ കമ്പനി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള സന്നദ്ധത അറിയച്ചതായുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. പുതിയ കമ്പനിയുടെ 15 ശതമാനം ഷെയറുകളാവും ഇത്തരത്തില്‍ ഈ കമ്പനി വാങ്ങുക. നിലവില്‍ സ്‌നാപ്ഡീലില്‍ സോഫ്റ്റ് ബാങ്കിന് 30 ശതമാനം ഓഹരികളാണുള്ളത്. 6.5 ബില്യണ്‍ ഡോളറാണ് ഈ ഷെയറുകളുടെ ആകെ മൂല്യം.

ഫ് ളിപ്പ്കാര്‍ട്ടിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍ ലിമിറ്റഡ് തങ്ങളുടെ കൈവശമുള്ള 10ശതമാനം ഓഹരികള്‍ പുതിയ ലയനത്തിന്റെ ഭാഗമായി വില്‍ക്കുമെന്നും സൂചനയുണ്ട്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികളാണ് ഫഌപ്പ്കാര്‍ട്ട് വില്‍ക്കുക.

ഫ് ളിപ്പ്കാര്‍ട്ടുമായി ലയിക്കുക, അല്ലെങ്കില്‍ പേ ടിഎമ്മുമായി ധാരണയിലെത്തുക, ഈ രണ്ട് കാര്യങ്ങളും നടപ്പിലായില്ലെങ്കില്‍ സോഫ്റ്റ് ബാങ്കിന്റെ ഓഹരികള്‍ തിരിച്ചെടുക്കും പ്രതിസന്ധി മറികടക്കുന്നതിനായി ഈ മൂന്ന് വഴികളാണ് സോഫ്റ്റ് ബാങ്ക് സ്‌നാപ്ഡീലിന് മുന്നില്‍ വച്ചിരുന്നത്. കറന്‍സി രഹിത ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ തന്നെ പ്രോത്സാഹനം നല്‍കുന്ന കാലത്ത് ആമസോണടക്കമുള്ള വമ്പന്‍മാരെ നേരിടാന്‍ ഫ് ളിപ്പ്കാര്‍ട്ടുമായുള്ള ലയനമാണ് മികച്ച വഴിയെന്ന് സ്‌നാപ്ഡീല്‍ തിരിച്ചറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel