പത്തനംതിട്ട കെഎസ്ആര്‍ടിസി ഓഫീസില്‍ മിന്നല്‍ പരിശോധന

പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആര്‍ടിസി ഓഫീസില്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരത്ത് നിന്നുള്ള കെഎസ്ആര്‍ടിസിയുടെ ഓപ്പറേഷന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്.

കെഎസ്ആര്‍ടിസി ജില്ലയില്‍ ഷെഡ്യൂള്‍ പ്രകാരം തന്നെ സര്‍വ്വീസ് നടത്തുന്നുണ്ടോ? കളക്ഷന്‍ കുറഞ്ഞ സര്‍വീസുകളില്‍ കളക്ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളായിരുന്നു കെഎസ്ആര്‍ടിസിയുടെ ഓപ്പറേഷന്‍സ് വിഭാഗം പ്രധാനമായും പരിശോധിച്ചത്. ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനയില്‍ കളക്ഷന്‍ കുറഞ്ഞ സര്‍വ്വീസുകള്‍ കണ്ടെത്തുകയും അത് പുനരേകീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ബാംഗ്ലൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കുമെന്നും വിഷുവിന് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News