വാർത്താചിത്രങ്ങളുടെ വിസ്മയശേഖരവുമായി രാജ്യാന്തര വാർത്താചിത്ര മേളയ്ക്ക് കൊല്ലത്ത് തുടക്കം; പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊല്ലം: വാർത്താചിത്രങ്ങളുടെ വിസ്മയശേഖരവുമായി ഒന്നാമത് രാജ്യാന്തര വാർത്താ ചിത്രമേളയ്ക്ക് കൊല്ലത്ത് തുടക്കമായി. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിലാണ് ചിത്രമേള നടക്കുന്നത്. വിഖ്യത ഫോട്ടോ ജേർണലിസ്റ്റുകളായ രഘുറായിയെയും ബേൺസ് ബ്യൂവർമാനെയും കാമറയിൽ പകർത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രദർശനം ഉദ്ഘാടനം ചെയതത്. കാമറ ക്ലിക്കിലൂടെ രഘുറായിയും ബേൺസും മുഖ്യമന്ത്രിയെ പ്രത്യഭിവാദ്യം ചെയ്തു.

എന്തു കാണണമെന്നും എങ്ങനെ കാണമണമെന്നും തീരുമാനിക്കുന്ന ഫോട്ടോഗ്രഫിക്കും രാഷ്ട്രീയമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫോട്ടോഗ്രാഫർമാരുടെ കഴിവും അറിവും സാമൂഹ്യബോധവും നല്ല ചിത്രങ്ങളുണ്ടാകുന്നതിന് കാരണമായിത്തീരുന്നു. അങ്ങനെയുള്ള ഫോട്ടോഗ്രാഫർമാരിൽ നിന്നാണ് എന്നും കാലം കാത്തുസൂക്ഷിക്കുന്ന ചിത്രങ്ങൾ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോഗ്രാഫി വളരെ ജനകീയമായ കാലത്താണ് നാം ജീവിക്കുന്നത്. എല്ലാവർക്കും മികവോടെ ചെയ്യാനാകുന്ന തൊഴിലല്ല ഇതെന്ന് മനസിലാക്കുന്നതിനുള്ള അവസരമാണ് ഈ പ്രദർശനത്തിലൂടെ മീഡിയ അക്കാദമി ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News