യാത്രയിൽ പ്രകാശം ചൊരിഞ്ഞ ദൈവാനുഭവങ്ങളാണ് പുതിയ പുസ്തകത്തിലെന്നു വി.ജി തമ്പി

യാത്രയുടെ ചുരുളുകളിൽ പ്രകാശം ചൊരിഞ്ഞുനിന്ന ദൈവാനുഭവങ്ങളാണ് ‘യൂറോപ്പ്: ആത്മചിഹ്നങ്ങൾ’ എന്ന പുസ്തകത്തിൽ പകർത്തിയത് എന്ന് വി.ജി തമ്പി. പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തമ്പി. കവിയായ തമ്പിയുടെ വ്യത്യസ്തമായ യാത്രാവിവരണം ഒരു ആനുകാലികത്തിൽ പരമ്പരയായി വരുമ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നദിയുടെ മൂന്നാംകര എവിടെയാണ് എന്നന്വേഷിക്കുന്ന ആ പഴയ തോണിക്കാരന്റെ ആത്മീയ ആകാംഷകളോടെയാണ് താൻ യൂറോപ്പിലൂടെ യാത്ര ചെയ്തതെന്ന് തമ്പി അനുസ്മരിച്ചു. യൂറോപ്പിന്റെ അപരിചിതമായ ഭാഷകളുടെ സിംഫണികൾക്ക് മുമ്പിൽ താൻ ബധിരനും നിസ്സഹായനുമായിരുന്നു. എന്നിട്ടും ആ നഗരവീഥികളിലൂടെ പ്രണയപൂർവം നടന്നു. മുഖ്യമായും യൂറോപ്പിന്റെ മാന്ത്രിക സൗന്ദര്യമുള്ള കലാഭൂപടങ്ങളിലൂടെയാണ് സഞ്ചരിച്ചത്. മാലാഖമാരും കൂട്ടിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യാത്രയുടെ ചുരുളുകളിൽ ചില ദൈവാനുഭവങ്ങളാണ് പ്രകാശം ചൊരിഞ്ഞു നിന്നത്-തമ്പി വിശദീകരിച്ചു.

‘യൂറോപ്പ് ആത്മചിഹ്നങ്ങൾ’, കാഴ്ചകൾ നമ്മുടേത് കൂടിയെന്ന അനുഭൂതി വായനക്കാരനിൽ സൃഷ്ടിക്കാൻ കഴിയുന്ന പുസ്തകമാണെന്ന് എഴുത്തുകാരന് ജിഫിൻ ജോർജ് അഭിപ്രായപ്പെട്ടു. ബൈബിൾ ഒരിക്കലും തടവറ അല്ലെന്നു തമ്പി മാഷ് പറഞ്ഞിട്ടുണ്ട്. പള്ളിയിൽ പോകാതെ ക്രിസ്തുവിനെ തിരയാൻ പഠിപ്പിച്ചതും മാഷായിരുന്നിരിക്കാം. ‘ജിഫിൻ ക്രിസ്തുവിനെ സ്‌നേഹിക്കുന്നുണ്ടോ’ എന്നു മാഷ് ചോദിച്ച അവിടെ നിന്നാകാം ലോകം മൊത്തം ഒരു ദേവാലയവും ഓരോ മനുഷ്യനിലും ക്രിസ്തുവും ഉണ്ടെന്ന തോന്നലുണ്ടായത്-ജിഫിൻ ജോർജ് യൂറോപ്പിന്റെ ആത്മചിഹ്നങ്ങളുടെ എഴുത്തുകാരനെക്കുറിച്ചുള്ള സ്വാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News