മദ്യശാലകള്‍ മാറ്റുന്നത് പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയെന്ന് സുപ്രിംകോടതി; വിധി നടപ്പാക്കാന്‍ സമയം വേണമെന്ന് ബെവ്‌കോ; സുപ്രിംകോടതി നാളെ വിധി പറഞ്ഞേക്കും

ദില്ലി : ദേശീയ – സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാനുള്ള വിധി പൊതുജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണെന്ന് സുപ്രീംകോടതി. വിധിയില്‍ വ്യക്തത തേടി വിവിധ സംസ്ഥാന സര്‍ക്കാരുകളും ബാര്‍ ഉടമകളും നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500മീറ്റര്‍ ഒഴിച്ച് വേറെ നിരവധി സ്ഥലങ്ങള്‍ ഉണ്ടല്ലോയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.

മൂന്ന് മാസം സമയം ഉണ്ടായിട്ടും വിധിയില്‍ വ്യക്തത തേടി ഇപ്പോഴാണോ സര്‍ക്കാരും ബാര്‍ ഉടമകളും സമീപിക്കുന്നത് എന്നും കോടതി ചോദിച്ചു. വിധിയോട് യോജിക്കുന്നുവെന്നും എന്നാല്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് കേരള ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച് 31നകം പാതയോരങ്ങളില്‍ 500 മീറ്ററിനകത്തെ മദ്യശാലകള്‍ അടച്ച് പൂട്ടണമെന്നായിരുന്നു കോടതി ഉത്തരവ്.അതിനാല്‍ നാളെ തന്നെ കേസില്‍ വിധി ഉണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News