ജീവനക്കാരിയെ പീഡിപ്പിച്ച ചാനല്‍ സിഇഒയ്‌ക്കെതിരെ കേസ്; പ്രതി ഓണ്‍ലൈന്‍ ചാനലായ ടിവിഎഫ് സിഇഒ; പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

മുംബൈ : ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിന്മേല്‍ ചാനല്‍ സിഇഒയ്‌ക്കെതിരെ കേസെടുത്തു. പ്രമുഖ ഡിജിറ്റല്‍ എന്റര്‍ടെയ്‌മെന്റ് ചാനലായ ദി വൈറല്‍ ഫീവേഴ്‌സ് സ്ഥാപകനും സിഇഒയുമായ അരുണാഭ് കുമാറാണ് പ്രതി. മുന്‍ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗിക പീഡനത്തിനാണ് മുംബൈ പൊലീസ് കേസ് എടുത്തത്.

ടിവിഎഫില്‍ 2014 മുതല്‍ 2016 വരെ ജോലിചെയ്ത ഒരു യുവതിയാണ് അരുണാഭിനെതിരേ ആദ്യം ആരോപണവുമായി രംഗത്തുവന്നത്. ഇന്ത്യന്‍ ഫൗളറെന്ന പേരിലുളള ബ്ലോഗിലാണ് ഇവര്‍ അരുണാഭിനെതിരേ ഗുരുതര ആരോപണമുന്നയിച്ചത്. നിരവധി തവണ അരുണാഭ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തയായി സ്ത്രീ വെളിപ്പെടുത്തി.

ഇതിന് പിന്നാലെ പിന്നാലെ സമാനമായ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി കൂടുതല്‍ യുവതികള്‍ രംഗത്തെത്തി. അരുണാഭിനെതിരേ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊലീസ് കേസ് എടുത്തതോടെ ആരോപണങ്ങള്‍ ടിവിഎഫ് നിഷേധിച്ചു.

ബ്ലോഗില്‍ വന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ടിവിഎഫിനെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ടിവിഎഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മറ്റുള്ളവരെപ്പോലെ തന്നെ എതിര്‍ ലിംഗത്തിലുള്ളവരോട് ആകര്‍ഷണം തോന്നുന്ന വ്യക്തി തന്നെയാണ് താന്‍. അവിവാഹിതന്‍ കൂടിയായ ഞാന്‍ ആകര്‍ഷണം തോന്നുകയാണെങ്കില്‍ യുവതികളോട് അക്കാര്യം തുറന്നു പറയാറുണ്ട്. ഇതില്‍ എന്താണ് തെറ്റെന്നും അരുണാഭ് പ്രതികരിച്ചു.

അതേസമയം അരുണാഭിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഡിസിപി അശ്വനി സനാപ് അറിയിച്ചു. എൈഎടി ബിരുദധാരിയായി അരുണാഭ് 2011ലാണ് ഓണ്‍ലൈന്‍ ടിവി സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here