ട്രംപിനെ ഇനി മകള്‍ ഉപദേശിക്കും; ഇവാന്‍ക ട്രംപിനെ ഉപദേശക സ്ഥാനത്തേക്ക് നിയമിച്ചു

ഇനി മുതല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക അദ്ദേഹത്തിന്റെ മകള്‍ തന്നെ. മകള്‍ ഇവാന്‍ക ട്രംപിനെ, ഉപദേശക സ്ഥാനത്തേക്ക് നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാന്‍കയുടെ നിയമനമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

ഇവാന്‍കയ്ക്ക് വൈറ്റ് ഹൗസില്‍ ഓഫീസും അനുവദിച്ചിട്ടുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇവാന്‍കയും സന്നിഹിതയായിരുന്നു. 35കാരിയായ ഇവാന്‍കയുടെ ഭര്‍ത്താവ് ജാര്‍ദ് കുഷ്‌നര്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉപദോഷ്ടാവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News