ആപ്പിള്‍ ഇനി ഇന്ത്യയിലും നിര്‍മ്മിക്കും

ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകളും. ഒരു മാസത്തിനകം ആപ്പിള്‍ ഐ ഫോണുകള്‍ ബംഗളൂരുവില്‍ നിന്ന് നിര്‍മിച്ചു തുടങ്ങാന്‍ ധാരണയായി. ആപ്പിളിനു വേണ്ടി തായ്‌വാനിലെ വിസ്ട്രന്‍ എന്ന കമ്പനിയാണ് ഐ ഫോണുകള്‍ പുറത്തിറക്കുക.

ആപ്പിളിന്റെ ഐ ഫോണ്‍ സീരീസിലെ എല്ലാ ഫോണുകളും ബംഗളൂരുവില്‍ നിര്‍മ്മിക്കും. മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്ന് ആപ്പിള്‍ കമ്പനി അധികൃതര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

ഏതായാലും വിലക്കുറവില്‍ ഐ ഫോണുകള്‍ കിട്ടാന്‍ സമയമായെന്നു കരുതി കാത്തിരിക്കുകയാണ് ഒരു വിഭാഗം ഉപഭോക്താക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News