എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയായി; കണക്ക് പരീക്ഷയും സന്തോഷത്തോടെ എഴുതി വിദ്യാര്‍ത്ഥികള്‍; മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നിന് തുടങ്ങും

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് സമാപനമായി. റദ്ദാക്കിയതിന് പകരം നടന്ന കണക്ക് പരീക്ഷയില്‍ സന്തോഷത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. 4.58 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അടുത്തമാസം 3 മുതല്‍ 21 വരെയായി മൂല്യനിര്‍ണയം നടക്കും.

മാര്‍ച്ച് 9 ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷയ്ക്കാണ് സമാപനമായത്. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയ കണക്ക് പരീക്ഷ വീണ്ടും നടത്തിയതിലുള്ള സന്തോഷത്തോടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ മടക്കം. പരീക്ഷ റദ്ദാക്കിയപ്പോഴുണ്ടായിരുന്ന രക്ഷകര്‍ത്താക്കളുടെ ആശങ്കയും രണ്ടാമത് നടത്തിയ പരീക്ഷ കഴിഞ്ഞപ്പോള്‍ അകന്നു.

ലക്ഷദീപിലും ഗള്‍ഫ് മേഖലയിലെയും 9 കേന്ദ്രങ്ങളിലും സംസ്ഥാനത്തെ 2933 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. 4.58 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അടുത്തമാസം 3 മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയായും മൂല്യനിര്‍ണയം നടക്കും. 54 ക്യാമ്പുകളിലായിട്ടാണ് മൂല്യനിര്‍ണയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News