കുറഞ്ഞ സ്ഥലത്ത് എങ്ങനെ കൃഷി നടത്താം എന്നറിയാൻ ഇസ്രായേലി യരെ കണ്ട് പഠിക്കൂ

ഭയപ്പടേണ്ട… രാഷ്ട്രീയവും അധിനിവേശവും ഒന്നുമല്ല കാര്യം. കൃഷിയാണ് വിഷയം. ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൃഷി നടത്തി, ശാസ്ത്രീയ കൃഷി നടത്തിപ്പിൽ ശ്രദ്ധ നേടിയ ജനതയിൽ മുന്നിലാണവർ. ഇനി അവരെയൊക്കെ വിടൂ. എങ്ങനെയാണ് കുറഞ്ഞ സ്ഥലത്ത് കൃഷി നമുക്ക് നടത്താനാവുക. അപ്പാർട്ട്‌മെന്റ് ജീവിതത്തിനും അനുയോജ്യമായ കൃഷി ഉണ്ട്. വ്യാപാര അടിസ്ഥാനത്തിൽ ആയില്ലേലും സ്വന്തം ആവശ്യത്തിന് വേണ്ടത് കിട്ടും.

‘ബോട്ടിൽ കൃഷി’ എന്ന അപരനാമത്തിലും ഇത് അറിയാറുണ്ട്. ഇത്രേയുള്ളു കുറച്ച് പരന്ന പ്ലാസിറ്റ് ബേസണുകളും ‘ചകിരിച്ചോറും’ ഉണ്ടെങ്കിൽ എല്ലാം ഓകെ. മണ്ണു പോലും വേണ്ട. പയർ വർഗങ്ങളിൽപെട്ട ഏതാണ്ടെല്ലാ കൃഷിയും ചെയ്യാം. 400 മുതൽ 500 രൂപ വരെ വിലയുള്ള ചകിരിച്ചോറിന്റെ പാളികൾ വാങ്ങാൻ കിട്ടും. കൊല്ലം, ആലപ്പുഴ പ്രദേശങ്ങളിൽ കയർ പിരിക്കുന്ന സ്ഥലങ്ങളിൽ ചകിരിച്ചോറി ലഭ്യമാണ്.

കഴുകി വൃത്തിയാക്കി പിഴിഞ്ഞ് പ്ലാസ്റ്റിക് ബേസണിൽ ഇടുക. ശേഷം വേണ്ട ധാന്യങ്ങൾ വിത്തായി ഇതിൽ നിക്ഷേപിക്കുക. ജനലുകൾക്ക് സമീപം വീടിന്റെ ഉള്ളിലും വളർത്താം . വെള്ളവും വളവും ഒന്നും വേണ്ട. വല്ലപ്പോഴും വെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കുക. വെള്ളം ഒരിക്കലും അധികമാകരുത് . വളർന്നു വരുന്നതിനനുസരിച്ച് ചുവട്ടിൽ നിന്ന് കുറച്ച് മുകളിലായി മുറിച്ചെടുത്ത് പച്ചിലകറികൾ പാകം ചെയ്യാം.

ഒരു ദിവസം ചീരയെങ്കിൽ മറ്റൊരു ദിവസം ചെറുപയർ ഇങ്ങനെ ഉപയോഗിക്കാം. ഒരു ചകിരിചോറിൽ 4 മുതൽ 6 തവണ വരെയെങ്കിലും കൃഷി നടത്താം. ശേഷം അത് വളമായി മറ്റ് മണ്ണുകളിൽ വളരുന്ന ചെടികൾക്ക് ഇട്ടു കൊടുക്കാം. പിന്നീട് പുതിയ ചകിരിചോറ് നിറക്കാം. എന്നും പച്ചിലകറികൾ കഴിക്കാം അത് ആരോഗ്യത്തിനും നല്ലതാ. അപ്പോൾ നാളെ മുതൽ തുടങ്ങിക്കോളൂ ബേസൺ അഥവാ ബോട്ടിൽ കൃഷി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News