ചോദ്യപ്പേപ്പര്‍ ക്രമക്കേടില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്; വിദ്യാഭ്യാസ മന്ത്രി രാജിവെച്ച് വകുപ്പ് ഒഴിയണം; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം : പൊതുപരീക്ഷ കൂട്ടത്തോടെ കുഴപ്പത്തിലായിട്ടും നടപടി സ്വീകരിക്കാതെ ഒളിച്ചോട്ടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടികളെ വലച്ച ചോദ്യപേപ്പര്‍ ക്രമക്കേടിനെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം. കുറ്റക്കാരെ കണ്ടെത്തി ജയിലിലടയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മന്ത്രി കടുത്ത മൗനത്തിലാണ്. മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്തു കൊണ്ടാണ് കൂട്ടത്തോടെ ഇത്രയേറെ തെറ്റുകള്‍ സംഭവിച്ചതെന്ന് വിശദീകരിക്കേണ്ട ബാധ്യത വിദ്യാഭ്യാസ മന്ത്രിക്കുണ്ട്. അദ്ദേഹം ഒന്നും സംഭവിക്കാത്തതു പോലെ അധികാരത്തില്‍ തുടരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ജോലി അദ്ധ്യാപക സംഘടനയെ ഏല്‍പ്പിച്ച് മാറിനിന്ന വിദ്യാഭ്യാസ മന്ത്രി താന്‍ ആ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന് തെളിയിച്ചു. ഒരു നിമിഷം വൈകാതെ രാജി വച്ച് ഒഴിയണം. അതിന് തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കി കഴിവുള്ള ആരെയെങ്കിലും മന്ത്രിയാക്കണം. ചോദ്യപേപ്പര്‍ കുഭകോണത്തെപ്പറ്റി ഇനിയെങ്കിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here