ഡോ. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു; ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല; കാരണം ഉചിതമായ സമയത്ത് പറയുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം : ഡോ. ജേക്കബ് തോമസ് ഒരുമാസത്തെ അവധിയില്‍ പ്രവേശിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് അവധിയെടുത്തത്. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കാരണം ഉചിതമായ സമയത്ത് പറയുമെന്നും ഡോ. ജേക്കബ് തോമസ് പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കി.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമര്‍ശം നടത്തിയിരുന്നു. എന്തുകൊണ്ട വിജിലന്‍സ് ഡയറക്ടറെ മാറ്റിക്കൂടാ എന്നായിരുന്നു ഹൈക്കോടതി ആരാഞ്ഞത്. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത് എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News