കിറ്റ്കാറ്റ് ചോക്കലേറ്റിന്റെ രുചി മാറുന്നു; റെസീപിയിലെ മാറ്റം 67 വര്‍ഷത്തിന് ശേഷം; നെസ് ലെ യുടെ നടപടി സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച്

ലണ്ടന്‍ : ലോകമെങ്ങും ഏറെ ആരാധകരുള്ള കിറ്റ്കാറ്റ് 67 വര്‍ഷങ്ങള്‍ക്ക് ശേഷം രുചിക്കൂട്ടില്‍ മാറ്റം വരുത്തുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കിറ്റ്കാറ്റ് ബാറില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയാണ് കമ്പനി ചെയ്യുന്നത്. എന്നാല്‍ ഈ മാറ്റം കിറ്റ്കാറ്റ് ആരാധകര്‍ക്കും കൊതിയന്മാര്‍ക്കും തോന്നില്ലെന്നും നെസ്‌ലെ പറയുന്നു.

പുതിയ മാറ്റത്തിലൂടെ കിറ്റ്കാറ്റിന്റെ കലോറി 213ല്‍ നിന്ന് 209 ആയി കുറയും. ഒറ്റനോട്ടത്തില്‍ ചെറിയ മാറ്റമെന്ന് തോന്നുമെങ്കിലും ലണ്ടനിലെ ജനങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് 1000 ടണ്‍ പഞ്ചസാരയും മൂന്ന് ബില്യണ്‍ കലോറിയുമാണ് കിറ്റ്കാറ്റ് കുറയ്ക്കുന്നത്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് രണ്ട് തവണ കിറ്റ്കാറ്റിന്റെ റെസിപ്പിയില്‍ കമ്പിനി മാറ്റം വരുത്തിയിരുന്നു.

1942 പാല്‍ക്ഷാമത്തെ തടുര്‍ന്നാണ് കൂടുതല്‍ പാല്‍ കൂടുതല്‍ ചോക്ലേറ്റ് എന്ന രീതി ഉപേക്ഷിക്കാന്‍ കിറ്റ്കാറ്റ് നിര്‍ബന്ധിതമായത്. രുചിമാറ്റം വില്‍പ്പനയില്‍ ഇടിവുണ്ടാക്കി. എന്നാല്‍ 7 വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ രുചിക്കൂട്ടിലേക്ക് കിറ്റ്കാറ്റ് മടങ്ങിടെത്തി. തുടര്‍ന്ന് ഏഴ് പതിറ്റാണ്ടോളം നിലനിര്‍ത്തിയ റെസിപ്പിയാണ് കിറ്റ്കാറ്റ് ഉത്പാദകരായ നെസ്‌ലെ ഇപ്പോള്‍ മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News