കൊച്ചി നഗരം വീണ്ടും സിസിടിവി വലയത്തില്‍; നഗരത്തിലെ ക്യാമറകള്‍ മാറ്റി സ്ഥാപിക്കും; നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവിയുടേത്

കൊച്ചി : കൊച്ചി നഗരം ഇനി സിസിടിവി ക്യാമറ വലയത്തിലാകും. മുഴുവന്‍ ക്യാമറകളും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. പുതിയ സിസിടിവി സ്ഥാപിക്കുന്നതിനും കേടായവ മാറ്റി സ്ഥാപിക്കുന്നതിനും ഡിജിപി നിര്‍ദേശം നല്‍കി. ഇതിനായി 67.5 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ നഗരം മുഴുവന്‍ വീണ്ടും പൊലീസ് നിരീക്ഷണത്തിലാകും.

കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും സ്ഥാപിച്ച 99 സിസി ക്യാമറകളും പ്രവര്‍ത്തന രഹിതമാണെന്നായിരുന്നു നേരത്തെ അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരുന്ന മറുപടി. യുവനടി അക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ശേഖരിച്ച വിവരാവകാശ രേഖകളിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

പണം ലഭിക്കാത്തതിനാലാണ് ഇവ മാറ്റി സ്ഥാപിക്കാത്തതെന്നായിരുന്നു കെല്‍ട്രോണിന്റെ വിശദീകരണം. സംഭവത്തില്‍ ഇടപെട്ട സംസ്ഥാന പൊലീസ് മേധാവി സിസിടിവി ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കി. ഇതിനായി 67.5 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ഡിജിപി വ്യക്തമാക്കി.

വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായി കിടന്ന സിസിടിവി ക്യാമറകള്‍ കണ്ണ് തുറക്കുന്നതിലൂടെ കൊച്ചി നഗരത്തിലെ ക്രമസമാധാന പാലനം, ട്രാഫിക് നിയന്ത്രണം എന്നിവ കൂടുതല്‍ കാര്യക്ഷമമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here