പാറയോട് ചേര്‍ന്ന് മുറി; എത്തിച്ചേരാന്‍ രണ്ടു സാഹസികവഴികള്‍ മാത്രം; ജീവനില്‍ കൊതിയുള്ളവര്‍ പോകേണ്ടതില്ല: ഈ ആകാശ ഹോട്ടല്‍ വിശേഷങ്ങള്‍ ഇങ്ങനെ

അല്പമൊക്കെ സാഹസികതയില്ലാതെ എന്ത് ജിവിതം. നമ്മുക്ക് പേടിയുള്ളത് ചെയ്യുമ്പോഴല്ലെ യഥാര്‍ത്ഥത്തില്‍ ജീവിതം ആസ്വാദ്യകരമാകുന്നത്… അംബരചുംബികളായ കെട്ടിടത്തിന് മുകളില്‍ ഇരുന്ന് ആകാശകാഴ്ച കാണുന്നതില്‍ എന്തെങ്കിലും പുതുമയുണ്ടോ? ഇല്ല. എന്നാല്‍ പെറുവിലെ ഈ ഹോട്ടലിലെ താമസം നിങ്ങള്‍ ഒരിക്കലും മറക്കില്ല… നമ്മുക്ക് പോകാം, പെറുവിലെ ഈ ആകാശ ഹോട്ടലിലേക്ക്…

പെറുവിലെ സാക്രേട് വാല്ലിയിലാണ് വ്യത്യസ്തവും രസകരവുമായ ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടല്‍ എന്നൊക്കെ പറയുമ്പോള്‍ സ്റ്റാര്‍ ഹോട്ടലുകളൊന്നും പ്രതീക്ഷിക്കരുത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒറ്റ മുറി. അതും പാറയോട് ചേര്‍ത്ത് കെട്ടിവച്ചതു പോലെ തോന്നും. അലുമിനിയവും സ്റ്റീലും ഗ്ലാസുമൊക്കെ ഉപയോഗിച്ചാണ് റൂമിന്റെ നിര്‍മ്മാണം. ഭൂമിയില്‍ നിന്നും 1312 അടി ഉയരത്തിലുള്ള ഹോട്ടലിലേക്കുള്ള യാത്ര അതിസാഹസികമാണ്.

PERU-HOTEL-3

രണ്ട് വഴികളാണ് സ്‌കൈ ലോഡ്ജിലേക്ക് എത്തിച്ചേരാന്‍ ഉള്ളത്. കിഴക്കാംതൂക്കായ മലയിലൂടെ പിടിച്ചു കയറി നിങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താം. മലകയറ്റം അല്പം ശ്രമകരം തന്നെയാണ്. മല കയറാനായി പാറയില്‍ പ്രത്യേകം ഘടിപ്പിച്ചിരിക്കുന്ന കൊളുത്തുകളില്‍ ചവിട്ടി വേണം ഉയരത്തില്‍ എത്താന്‍. അതും ഏതാണ്ട് ഒന്നര മണിക്കൂറിലധികം യാത്ര. സിപ്പ് ലൈനാണ് രണ്ടാമത്തെ വഴി. റോപ്പിലൂടെ തൂങ്ങിയാടിയുള്ള യാത്ര സുഗമമാണെന്ന് മാത്രമല്ല, അത് സമ്മാനിക്കുന്ന ആകാശ കാഴ്ചയും അതിമനോഹരമാണ്. അതു കൊണ്ട് തന്നെ ഇവിടെ എത്തുന്ന കൂടുതല്‍പ്പേരും തെരഞ്ഞടുക്കുന്നത് സിപ്പ് ലൈനാണ്.

PERU-HOTEL-4

PERU-HOTEL-5

നാല് ഭാഗങ്ങളായാണ് ഈ ഹോട്ടലിനെ തിരിച്ചിരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് സമാനമായി ഒരുക്കിയിരിക്കുന്ന സ്ഥലം. ഇവിടെയാണ് ഭക്ഷണം കഴിക്കാനുള്ള സൗകര്യം. മൂന്ന് ചെറിയ റൂമുകള്‍. ഇവിടെ കിടക്കയുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. വെള്ളത്തിനായി സൗകര്യങ്ങള്‍ ഇല്ല. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ തന്നെ ആവശ്യമെങ്കില്‍ വെള്ളം കരുതേണ്ടതാണ്.

PERU-HOTEL-9

PERU-HOTEL-10

മഞ്ഞ് പെയ്തിറങ്ങുന്ന തണുപ്പുള്ള സായ്ഹനത്തില്‍ ചില്ലു കൂട്ടില്‍ നിന്നുള്ള താഴെ താഴ്‌വാരത്തിലെ കാഴ്ച കണ്ടാല്‍ സ്വര്‍ഗം തോല്‍ക്കുമെന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ അനുഭവ സാക്ഷ്യം. കൂട്ടിന് പെറുവിന്റെ തനത് രുചിയും വൈനും കൂടിയാകുമ്പോള്‍ ഈ യാത്ര എങ്ങനെ മറക്കാനാകും. ഒരു മുന്നറിയിപ്പ്, പേടിയും ജീവനില്‍ കൊതിയുമുള്ളവര്‍ക്ക് എന്തായാലും പെറുവിലെ ഈ ഹോട്ടലിലേക്ക് പോകേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News