ലാറി ബേക്കറുടെ ചരമവാർഷിക ദിനം

ലോകപ്രശസ്ത വാസ്തുശിൽപിയായ ലാറി ബേക്കറുടെ ചരമവാർഷിക ദിനമാണ് ഇന്ന്. ലോറൻസ് വിൽഫ്രഡ് ബേക്കർ എന്ന ലാറി ബേക്കർ ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന് ഇന്ത്യയിലെത്തി കേരളത്തിൽ സ്ഥിരതാമസമാക്കുകയും കേരളത്തിൽ തന്നെ മരിക്കുകയും ചെയ്ത ആളാണ്. 1917 മാർച്ച് 2നാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി.

കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്. ഇന്നു ബേക്കറിന്റെ പാത പിന്തുടർന്ന് നിരവധി ആർക്കിടെക്റ്റുകൾ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കർ രീതി എന്ന് പേരു വരത്തക്കവണ്ണം പ്രശസ്തമാണ് ആ വാസ്തുശില്പരീതി.

1990-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ എലിസബത്ത്. മക്കൾ വിദ്യ, തിലക്, ഹൈഡി എന്നിങ്ങനെ മൂന്നുപേർ. അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here