ശ്രീദേവിയുടെ മോം വരുന്നു; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ബോളിവുഡിലെ ഒരുകാലത്തെ സ്വപ്നസുന്ദരി ശ്രീദേവി പ്രധാന കഥാപാത്രമാകുന്ന മോം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. യൂട്യൂബിലാണ് പോസ്റ്റർ റിലീസ് ചെയ്തത്. ട്വിറ്ററിൽ ശ്രീദേവി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നു. സ്ത്രീ വെല്ലുവിളിക്കപ്പെടമ്പോൾ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് ട്വിറ്ററിൽ നൽകിയത്.

ശക്തമായ സ്ത്രീ കഥാപാത്രമാണ് ശ്രീദേവിയുടേതെന്ന് പോസ്റ്ററിൽ വ്യക്തമാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാസുദ്ദീൻ സിദ്ദിഖിയുടെ ശബ്ദമാണ് മോഷൻ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. അക്ഷയ് ഖന്നയും ചിത്രത്തിലുണ്ട്.

രവി ഉദയവാറാണ് മോമിന്റെ സംവിധായകൻ. ഭർത്താവായ ബോണി കപൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജൂലൈ 14 ന് മോം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News