രാജ്യത്ത് പുതുക്കിയ വീസാ ചട്ടങ്ങൾ നിലവിൽ വന്നു; എംപ്ലോയ്‌മെന്റ്-ബിസിനസ്-മെഡിക്കൽ വീസാ ചട്ടങ്ങൾ ഉദാരമാക്കി; പുതിയ രണ്ടു വീസാ കാറ്റഗറികൾ കൂടി

ദില്ലി: രാജ്യത്ത് പുതുക്കിയ വീസാ ചട്ടങ്ങൾ നിലവിൽ വന്നു. ഇന്നു മുതലാണ് പുതുക്കിയ വീസാ ചട്ടങ്ങൾ നിലവിൽ വന്നത്. എംപ്ലോയ്‌മെന്റ്, ഇ-വിസ, ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ വീസകൾക്ക് വ്യവസ്ഥകൾ ഉദാരമാക്കിയാണ് പുതുക്കിയ വീസ ചട്ടം നിലവിൽ വരുന്നത്. ഇന്റേൺ വീസ, ഫിലിം വീസ എന്നീ രണ്ടു കാറ്റഗറികൾ കൂടി വീസകൾക്കായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.

മൂന്നു പുതിയ കാറ്റഗറിൽ കൂടി ഇ-വീസ അനുവദിക്കും. ഇ-ടൂറിസ്റ്റ് വീസ, ഇ-ബിസിനസ് വീസ, ഇ-മെഡിക്കൽ വീസ എന്നിങ്ങനെ. 161 രാജ്യങ്ങളിലെ പൗരൻമാരെ ഇ-വീസ സൗകര്യം ലഭിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ 24 എയർപോർട്ടുകളിൽ വീസ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തി.

നേരത്തെ 16 എയർപോർട്ടുകളിൽ മാത്രമായിരുന്നു വീസ ഓൺ അറൈവൽ സേവനം നൽകിയിരുന്നത്. ക്രൂസ് ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി, ഗോവ, മംഗളുരു സീപോർട്ടുകളിൽ കൂടി വീസ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News