നായകളെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?

പണ്ടത്തെ ഒരു റേഡിയോ പരസ്യം പോലെയാണ് കാര്യം. പുറത്തുനിന്ന് നോക്കിയാല്‍ ചെറുതെന്ന് തോന്നും. ഉള്ളില്‍ കയറിയാലോ അതിവിശാലമായ ഷോറൂം, ഏതാണ്ട് ഇത് പോലെയാണ് നായകളുടെ കാര്യം. എല്ലാം പട്ടികള്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ല, എന്തൊക്കെയിനങ്ങള്‍? ഓരോ ഇനത്തിനും വളരെ വലിയ പ്രത്യേകതകള്‍. കുട്ടികളെ നോക്കാന്‍ ശേഷിയുള്ളത്, വേട്ടക്ക് ഉപയോഗിക്കുന്നത്, ഫയര്‍ റെസ്‌ക്യൂ, മണത്ത് തിരിച്ചറിയാന്‍, ഗൈഡാക്കാന്‍ അങ്ങനെ നീളുന്നു ആ പട്ടിക.

  • ജനകീയ ബ്രീഡുകള്‍

ലാബ്രഡോര്‍, ഗോള്‍ഡന്‍ റിട്രീവര്‍, ജര്‍മ്മന്‍ ഷെപ്പേട് എന്നിവയാണ്. ഇത് ജനകീയമാകാന്‍ കാരണം ഇതിന്റെ ഫാമിലി ഫ്രണ്ട് ലീ സ്വഭാവമാണ്. കുട്ടികളോടുള്ള അടുപ്പവും ഇതിനെ ജനകീയമാക്കുന്നു. വിദേശ രാജ്യങ്ങളിലൊക്കെ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ലാബ്രഡോറിനേയും ഗോള്‍ഡനേയും കുട്ടികളെ നോക്കാന്‍ ഏല്‍പ്പിക്കുമത്രേ. ശരീരിക വെല്ലുവിളി നേടുന്നവര്‍ക്ക് ഗൈഡായി ലാബ്രഡോറിനെ ഉപയോഗിക്കുന്നുണ്ട്. എലിയെ പിടിക്കാന്‍ റാറ്റ് ടെറിയര്‍ എന്ന ഇനവുമുണ്ട്.

Labrador

  • സൂപ്പര്‍ സ്റ്റാര്‍

ശ്വനയിനത്തില്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറുണ്ട്. ബെല്‍ജിയം മാലിനോയിസ്. കാണാന്‍ മറ്റ് പലയിനത്തെ പോലെ സുന്ദരനല്ല, എന്നാല്‍ ബുദ്ധിയില്‍ ഒന്നാമന്‍. അമേരിക്കന്‍ പട്ടാളക്കാരടക്കം വിവധ രാജ്യങ്ങളിലുള്ളവര്‍ ഇവനെയാണ് ഉപയോഗിക്കുക. ഒസാമാ ബിന്‍ലാദനെ തേടിയുള്ള അബാട്ടാബാദിലെ റെയ്ഡിലടക്കം ബെല്‍ജിയം മാലിനോയിസിനെ ഉപയോഗിച്ചിട്ടുണ്ട്.

belgain-malinois

  • ഇന്ത്യന്‍ ബ്രീഡ്

രാജപാളയം, കണ്ണി പോലുള്ള ഇന്ത്യന്‍ ബ്രീഡുകള്‍ക്ക് പക്ഷേ വിവിധ കെന്നല്‍ ക്ലബ്ബുകള്‍ അംഗീകാരം നല്‍കി കാണുന്നില്ല. ചിപ്പിപ്പാറ പോലുള്ള ബ്രീഡുകള്‍ക്ക് പക്ഷേ ഡിമാന്റുണ്ട്.

  • അലര്‍ജി രഹിതം

താരതമ്യേന അലര്‍ജി കുറവുള്ള ഡോഗ് ബ്രീഡുകളുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമയുടെ വളര്‍ത്തുനായ ഈ ഇനത്തില്‍ പെട്ടതാണ്. പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗ്, എര്‍ഡേല്‍ ടെറിയര്‍, ബസഞ്ചി പോലെ ഹൈപ്പോ അലര്‍ജിക്കായ നായകള്‍ വേറെയുണ്ട്.

saluki

  • മറ്റിനങ്ങള്‍

ഏറ്റവും നീളം കൂടിയവനാണ് ഗ്രേറ്റ് ഡെയിന്‍. കാണാന്‍ സുന്ദരന്മാരാണ് സൈബീരിയന്‍ ഹസ്‌കിയും അലാസ്‌കന്‍ മാല്‍ മുട്ടെയും. മറ്റൊരു സുന്ദരന്‍ ജപ്പാന്‍ ബ്രീഡ് അക്കിത്താ ഇനുവാണ്. ഇതിന്റെ അമേരിക്കന്‍ വേര്‍ഷനുമുണ്ട്. ദേഹത്ത് മുഴുവന്‍ കറുത്ത കുത്തുള്ള ഡാല്‍മേഷന്‍ വളര്‍ത്തുനായി എന്നതിനപ്പുറം ഫയര്‍ റെസ്‌ക്യൂവിന് ഉപയോഗിക്കും. സെന്‍ ബെര്‍ണാഡ് തുടങ്ങിയവയും ഇത്തരത്തില്‍ അടിയന്തര സേവനത്തിന് ഉപയോഗിക്കും. സിംഹവേട്ടക്ക് ഉപയോഗിക്കുവയാണ് റോഡിഗര്‍ റിഡ്ജ് ബാക്ക്. പിറ്റ്ബുള്‍ ടെറിയര്‍ പോലുള്ള അമേരിക്കന്‍ ബ്രീഡുകള്‍ അടുത്തകാലത്തായി ഹിറ്റാകുന്നുണ്ട്. കടിച്ചാല്‍ വിടില്ല എന്നതാണ് ഇവന്റെ പ്രത്യേകത.

  • കൗതുകം

അറബ്, പേര്‍ഷ്യ, ഈജിപ്റ്റ്, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ വേട്ടക്ക് ഉപയോഗിക്കുന്ന ഇനമാണ് സലൂക്കി. സലൂക്കി കടിച്ചുകൊണ്ടുവന്ന മൃഗങ്ങളേയോ പക്ഷികളേയോ മരിച്ചിട്ടില്ലെങ്കില്‍ അറുത്ത് ഭക്ഷിക്കാമെന്നാണ് വിശ്വസം. ‘ദ ഗിഫ്റ്റ് ഓഫ് അല്ലാഹു’ അഥവാ ദൈവത്തിന്റെ ദാനമെന്നാണ് സലൂക്കിയെ ഇവര്‍ വിശേഷിപ്പിക്കുന്നത്. ഈജിപ്ഷ്യന്‍ മമ്മിയില്‍ സലൂക്കിയുടെ ഫോസില്‍ കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News