ഒരു മാസം 339 രൂപയ്ക്ക് 56 ജി ബിയുമായി ‍ബിഎസ്എന്‍എല്‍

ഒരുമാസം 339 രൂപ മുടക്കിയാൽ 56 ജി ബി നൽകാമെന്ന വാഗ്ദാനവുമായി ബിഎസ്എന്‍എല്‍. 28 ദിവസം വാലിഡിറ്റിയുള്ള ഓഫറിന്‍റെ ഭാഗമായി 25 മിനിറ്റ് സംസാരസമയവും തുടർന്ന് മിനിറ്റിന് 25 പൈസ കോൾ നിരക്കും നൽകുമെന്നും ബി എസ് എൻ എൽ ഉറപ്പ് നൽകുന്നു.

ദിവസം 2 ജി ബി വച്ച് മാസം 56 ജി ബി ഉപയോഗിക്കാം. ജിയോ 303 രൂപയ്ക്ക് 28 ജി ബിയും ഐഡിയാ350 രൂപക്ക് 28 ജി ബിയും ഓഫർ ചെയ്യുമ്പോ‍ഴാണ് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്.
മറ്റ് നെറ്റ് വർക്കുകൾ 4 ജി സേവനം പ്രദാനം ചെയ്യുമ്പോൾ ബിഎസ്എന്‍എല്‍ 3 ജി മാത്രമേ നൽകുന്നുവെന്നതാണ് ഏക പോരായ്മ.

3 ജി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഫോണുകളാണ് ഇന്ത്യക്കാരിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് എന്നതു കൊണ്ട് തന്നെ പുതിയ ഓഫർ മൂലം നിരവധി പേരെ ആകർഷിക്കാമെന്നാണ് കണക്കു കൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News