യുപിയില്‍ വീണ്ടും ബിജെപി സര്‍ക്കാരിന്റെ സദാചാരഗുണ്ടായിസം; ആന്റി റോമിയോ സ്‌ക്വാഡ് യുവതിക്കൊപ്പമിരുന്ന യുവാവിന്റെ തലമുണ്ഡനം ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡ് യുവതിക്കൊപ്പമിരുന്ന യുവാവിന്റെ തലമുണ്ഡനം ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവമെങ്കിലും ഇന്നലെയാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്.

സംഭവത്തില്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഷാജഹാന്‍പൂര്‍ എസ്എസ്പി കെ.ബി സിങ് പറഞ്ഞു. യുവതിക്കൊപ്പം പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആന്റി റോമിയോ സ്‌ക്വാഡ് പിടികൂടുകയും യുവതിയെ പറഞ്ഞയച്ച ശേഷം ബാര്‍ബറെ വിളിച്ച് വരുത്തി യുവാവിന്റെ തല മുണ്ഡനം ചെയ്യുകയുമായിരുന്നു. തെറ്റുചെയ്തിട്ടില്ലെന്ന് യുവാവ് വിളിച്ചു പറയുന്നുണ്ടെങ്കിലും വായടയ്ക്കാന്‍ പൊലീസുകാര്‍ ആജ്ഞാപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി.

സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിനെതിരെ നിരവധി പരാതികളാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്. നിരപരാധികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും ഇവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് രംഗത്തെത്തി ദിവസങ്ങള്‍ക്കകമാണ് ഇത്തരത്തിലൊരു സംഭവമെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം വഴിയരികിലിരുന്ന ബന്ധുക്കള്‍ക്ക് നേരെ ആന്റി റോമിയോ സ്‌ക്വാഡിലെ രണ്ട് പൊലീസുകാര്‍ തട്ടിക്കയറിയത് വാര്‍ത്തയായിരുന്നു. വിട്ടയക്കാന്‍ റായ്പൂര്‍ സ്വദേശികളായ സഹോദരനോടും സഹോദരിയോടും 5000 രൂപയാണ് പൊലീസുകാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News