രക്ഷിതാക്കൾ സൂക്ഷിക്കുക; മക്കൾ സെക്‌സ് ചാറ്റിങിലാണ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപരമായ സെക്‌സിനേക്കാള്‍ താത്പര്യം സെക്‌സ് ചാറ്റിംഗിലാണെന്ന് പഠനം. പ്രൊഫസര്‍ എറിക് റൈസിന്റെ നേതൃത്വത്തില്‍ ലോസ് ആഞ്ജലസിലെ സൗത്തേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലോസ് ആഞ്ജലസിലെ 1300 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്.

സെകസ് വിദ്യാഭ്യാസം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും ആരോഗ്യകരമായ ലൈംഗികതയെക്കാള്‍ കൂടുതല്‍ താത്പര്യം സെക്‌സ്റ്റിംഗില്‍(സെക്‌സ് ചാറ്റ്) കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ചാറ്റിംഗാണ് ഭുരിഭാഗം വിദ്യാര്‍ത്ഥികളും ഇഷ്ടപ്പെടുന്നതെന്ന്. 11- 13 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് നടത്തുന്ന ചാറ്റിംഗില്‍ ദിവസവും 100 സെക്‌സ് മെസേജുകള്‍ വരെ കൈമാറുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആരോഗ്യകരമല്ലാത്ത ലൈംഗികബോധം വളര്‍ത്താന്‍ ചെറു പ്രായത്തിലെ ചാറ്റിംഗ് കാരണമാകുമെന്നും ഇത് ഭാവിയില്‍ ലൈംഗിക വൈകൃതമായി പരിണമിക്കുമെന്നും ഗവേഷകര്‍ പറയുന്നു. കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ രക്ഷിതാക്കള്‍ നിരന്തരം ഉപയോഗിക്കുകയും പരിശോധിക്കുകയും ചെയ്യണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News