ശബ്ദമലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ശബ്ദമലിനീകരണം മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. ശബ്ദമലിനീകരണം തടയുന്നതിനുള്ള നിയമങ്ങള്‍ ഉള്ളപ്പോഴും ജനങ്ങളില്‍ അവയെ കുറിച്ച് അവബോധമില്ലാത്തതും നിയമങ്ങള്‍ അനുസരിക്കുന്നതില്‍ കാട്ടുന്ന വിമുഖതയും ആണ് പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്നും ENT സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അന്തരീക്ഷമലിനീകരണത്തില്‍ ഒരു പക്ഷേ കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിപത്തുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശബ്ദമലിനീകരണം. സംസ്ഥാനത്ത് ശബ്ദമലിനീകരണത്തിന്റെ തോത് വര്‍ദ്ധിക്കുമ്പോള്‍ ഇത് മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ശബ്ദമലിനീകരണത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളുമായി ഇപ്പോള്‍ ജനങ്ങള്‍ കൂടുതലും സമീപിക്കുന്നത് ENT സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയാണ്. ആരോഗ്യവാനും കേള്‍വിശക്തിക്ക് തകരാറുമില്ലാത്ത ഒരുവ്യക്തിക്ക് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ ശബ്ദത്തിന്റെ ശക്തിയാണ് പൂജ്യം ഡെസിബെല്‍. സാധാരണ ഒരാള്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ തീവ്രത 30 മുതല്‍ 40 വരെ ഡെസിബെല്‍ ആണ്. ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ അത് 50 ഡെസിബെല്‍ വരെ ആകുന്നു. കണക്ക് ഇങ്ങനെയായിരിക്കെ ഇതിന് മുകളിലുള്ള ശബ്ദമാണ് ശബ്ദമലിനീകരണത്തിന്റെ ഭാഗമായി ഓരോ വ്യക്തിയും ദിവസേന കേള്‍ക്കേണ്ടിവരുന്നത്. ഇങ്ങനെയുള്ള ശബ്ദം കേള്‍വി തകരാറിന് മാത്രമല്ല മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായി ENT സര്‍ജനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.ജോണ്‍ പണിക്കര്‍ പറയുന്നു.

ശബ്ദമലിനീകരണം തടയാന്‍ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ അത് പാലിക്കപ്പെടുന്നില്ല. ശബ്ദമലിനീകരണത്തിന്റെ വിപത്ത് ചൂണ്ടിക്കാട്ടുന്ന ബോധവല്‍ക്കരണം ജനങ്ങളില്‍ നടത്തേണ്ടതുണ്ടെന്നും ജോണ്‍ പണിക്കര്‍ ചൂണ്ടിക്കാട്ടി. സുരക്ഷിതശബ്ദത്തിനായുള്ള നിര്‍ദ്ദേശങ്ങളും ശബ്ദമലിനീകരണത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും വിശദീകരിക്കുന്ന പുസ്തകവും IMAയും AOIയും ചേര്‍ന്ന് പുറത്തിറക്കിയിട്ടുണ്ട്. ഈമാസം 26 ന് അന്തര്‍ദേശീയ ശബ്ദമലിനീകരണ ബോധവല്‍ക്കരണ ദിനമായി IMA യും NATIONAL INTIATIVE FOR SAFE SOUND ഉം ചേര്‍ന്ന് ആചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News