ഉസൈൻ ബോൾട്ടിനെ ഓടിത്തോൽപിക്കും ഈ മിടുമിടുക്കൻ റോബോട്ട്; ബോസ്റ്റൺ ഡൈനാമികിന്റെ ചീറ്റ ഒരു സംഭവാണ്

ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടുന്നൊരു റോബോട്ട്. ഗൂഗിളിന്റെ റോബോട്ടിക്‌സ് ഡിവിഷനായ
ബോസ്റ്റൺ ഡൈനാമിക്‌സ് പുറത്തിറക്കിയ ചീറ്റ എന്നു പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെക്കുറിച്ചു പറയാൻ വിശേഷങ്ങളേറെ. മനുഷ്യനേക്കാൾ വേഗത്തിൽ ഓടാൻ മാത്രമല്ല ഒറ്റച്ചാട്ടത്തിൽ ഒന്നര മീറ്റർ ദൂരം താണ്ടാനും കഴിയും ഈ മിടിമുടുക്കന്. ബാലൻസ് തെറ്റാതെ 50 കിലോ ഭാരം വരെ താങ്ങാൻ കഴിയും. ഇതുകൂടാതെ ഈ റോബോട്ടിന് ഒറ്റ ചാർജിംഗിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനും കഴിയും ചീറ്റയ്ക്ക്.

ഏതു പ്രതികൂല കാലാവസ്ഥയിലും സഞ്ചരിക്കുന്ന ഇവന്റെ വേഗം മണിക്കൂറിൽ 15 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെയാണ്. നാലു കാലുകളിൽ രണ്ടെണ്ണത്തിൽ ചക്രങ്ങൾ ഘടിപ്പിച്ചുള്ളതു കൊണ്ട് വേഗത്തിൽ സഞ്ചരിക്കാനും ചക്രങ്ങൾ ഘടിപ്പിച്ചിട്ടില്ലാത്ത മുൻകാലുകൾ കൊണ്ട് കുതിച്ചു ചാടാനും കഴിയും. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് റോബോട്ട് നിർമ്മിച്ചതെങ്കിലും ഭാവിയിൽ മനുഷ്യന്റെ ഏതാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തരത്തിൽ ഇവനെ പരുവപ്പെടുത്തി പുറത്തിറക്കാനാണ് ബോസ്റ്റൺ ഡൈനാമിക്‌സിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News