ആർത്തവകാലത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ കയറേണ്ടെന്നു രജിത്കുമാര്‍; ശാഠ്യം കളഞ്ഞേക്കൂ; യൂട്രസ് റിമൂവ് ചെയ്തവർക്ക് എന്നും കയറാമെന്നും രജിത്കുമാര്‍ കൈരളി ഓണ്‍ലൈനിനു അനുവദിച്ച അഭിമുഖത്തില്‍

തിരുവനന്തപുരം: ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ഡോ.രജിത്കുമാർ. ആർത്തവം അശുദ്ധമനാണെന്നും ഇക്കാലയളവിൽ സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്നുമുള്ള എം.എം ഹസന്റെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടാണ് അധ്യാപകൻ കുടിയായ രജിത്കുമാർ രംഗത്തെത്തിയത്. ആർത്തവ കാലത്ത് അമ്പലത്തിൽ കയറണമെന്ന് ആർക്കെങ്കിലും ശാഠ്യമുണ്ടെങ്കിൽ അതു ഉപേക്ഷിക്കണമെന്നാണു അദ്ദേഹത്തിന്റെ പക്ഷം. തന്റെ നിലപാടിനെ സാധൂകരിക്കാൻ ഡോ.രജിത്കുമാർ ശാസ്ത്രീയവശങ്ങളും നിരത്തുന്നു.

കൈരളി ന്യൂസ് ഓൺലൈനിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രജിത്കുമാർ വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീവിഷയങ്ങളിൽ വ്യത്യസ്ഥ നിലപാട് സ്വീകരിച്ച് ഒട്ടേറെ തവണ വിവാദത്തിൽ അകപ്പെട്ടിട്ടുള്ള അദ്ദേഹം സ്ത്രീകളിലെ ആർത്തവ വിഷയത്തെ സമീപിക്കുന്നതിങ്ങനെ. ‘ശരീരത്തിൽ നിന്ന് എന്തു തന്നെ പുറത്തേക്കു പോയാലും അതു മാലിന്യമാണ്. ഓടയിൽ മലിനജലം കെട്ടിക്കിടന്നിട്ട് തുറന്നുവിടുന്ന അവസ്ഥ പോലെയാണ് ആർത്തവ പ്രക്രിയ.

ആർത്തവകാലത്ത് സ്ത്രീകൾ ശാരീരികമായും മാനസികമായും ദുർബലർ ആയിരിക്കും. ഭൂമിക്കു ചുറ്റുമുള്ള ഓസോൺ പാളിയുടെ സംരക്ഷണം പോലെ നമുക്കു ചുറ്റും പോസിറ്റിവിറ്റിയുടെ ഒരു ഓറ ലയർ ഉണ്ട്. ചിന്തകളും മാനസികാവസ്ഥയും വ്യത്യാസപ്പെടുന്നതിനനുസരിച്ച് ഓറ ലെവലിൽ വ്യത്യാസം വരും. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ പോസിറ്റീവ് എനർജിയുടെ തോത് കൂടുതലായിരിക്കും. ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ വിഗ്രഹങ്ങളിൽ നിന്നുമുള്ള എനർജി ശരീരത്തിലേക്കു സ്വാംശീകരിക്കപ്പെടും.

മനുഷ്യശരീരത്തിലെ എനർജി ലെവലും വിഗ്രഹത്തിലെ എനർജി തോതും ഒരുപോലെ ലിങ്ക് ചെയ്യപ്പെടണം. ആർത്തവകാലത്ത് മാലിന്യം പേറുന്ന ദുർബലയായ സ്ത്രീയുടെ ശരീരത്തിന്റെ ഓറ ലെവൽ നെഗറ്റീവായി മാറും. ആരാധനാലയങ്ങളിലെ പോസിറ്റീവ് എനർജിയും സ്ത്രീയുടെ ശരീരത്തിലെ നെഗറ്റീവ് എനർജിയും തമ്മിൽ ഏറ്റുമുട്ടുകയും ഫലത്തിൽ സ്ത്രീശരീരത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നമ്മുടെ ആചാര്യൻമാർ തിരിച്ചറിഞ്ഞ ശാസ്ത്രീയ സത്യത്തെ പുരോഗമനവാദത്തിന്റെ പേരിൽ എതിർത്താൽ സ്വയം വിനാശമായിരിക്കും ഫലം. പുരുഷനില്ലാത്ത സ്ത്രീക്കു മാത്രം നൽകിയിരിക്കുന്ന തത്വശാസ്ത്രത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും ഡോ.രജിത്കുമാർ പറയുന്നു.

യൂട്രസ് റിമൂവ് ചെയ്ത സ്ത്രീകൾക്ക് ആർത്തവാവസ്ഥ ഇല്ലെന്നും അത്തരക്കാർക്ക് എല്ലാക്കാലവും ക്ഷേത്രത്തിൽ കയറാമെന്നും മറ്റുള്ളവർ ശാഠ്യം കളഞ്ഞ് അഞ്ചോ ഏഴോ ദിവസം ക്ഷമിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും രജിത്കുമാർ വാദിക്കുന്നു. സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെതിരെ നേരത്തേ രജിത്കുമാർ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.

രജിത്കുമാറിന്റെ അഭിമുഖം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News