ടൊവിനോ തോമസ് ഗോദയിലേക്ക് ഇറങ്ങുന്നു; ബേസിൽ ചിത്രം ഗോദയിലെ ആദ്യഗാനം പുറത്തിറങ്ങി | വീഡിയോ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരക്കുന്ന ടൊവിനോ ചിത്രമാണ് ഗോദ. കുഞ്ഞിരാമയണം അണിയിച്ചൊരുക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഗോദയിലെ നായകനായ ടൊവിനോയും നായിക വമിഖ ഗാബിയും പഞ്ചാബിലേക്ക് നടത്തുന്ന യാത്രമാണ് ഗാനത്തിന്റെ പഞ്ചാത്തലം. പഞ്ചാബി സുന്ദരി വമിഖയുടെ ആദ്യ മലയാള ചിത്രമാണ് ഗോദ.

ഗുസ്തി താരമായാണ് വമിഖ എത്തുന്നത്. ഷാൻ റഹ്മാനാണ് ഗോദയിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. യുവ ഗാനരചയിതാവ് മനു മഞ്ജിത്താണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. എട്ടോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗുസ്തി എന്ന കായിക ഇനത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ഗോദ.

പഞ്ചാബ്, കേരളം എന്നിവിടങ്ങിളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഗുസ്തി മാസ്റ്ററുടെ ക്രിക്കറ്റ് ഭ്രാന്തനായ മകനായിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here