സുരക്ഷിത വോയ്‌സ് കോള്‍ ഓപ്ഷനുമായി ടെലഗ്രാം

സുരക്ഷിതമായ വോയ്‌സ് കോള്‍ ഓപ്ഷനുമായി പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യയോടെയാണ് ടെലഗ്രാം കോളിംഗ് സംവിധാനത്തിലേക്ക് വരുന്നത്. ക്വാളിറ്റി, സ്പീഡ്, സെക്യൂരിറ്റി തുടങ്ങിയവയാണ് പുതിയ ഓപ്ഷന്‍ സംബന്ധിച്ച് ടെലഗ്രാമിന്റെ അവകാശവാദം.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കോളിംഗിനെ പറ്റി ടെലഗ്രാം ഇത്തരത്തിലാണ് വിവരിക്കുന്നത്. കോള്‍ ചെയ്യുന്ന മൊബൈലിലും കോള്‍ ലഭിക്കുന്ന മൊബൈലിലും 4 ഇമോജീസ് ഒത്തുനോക്കി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ കോള്‍ സുരക്ഷിതാമാക്കാവുന്നതാണ്. ടെലിഗ്രാം സ്വമേധയാ സാധ്യമായ ഡാറ്റാ സ്പീഡ് സ്വന്തമാക്കി ഏറ്റവും മികവാര്‍ന്ന സേവനം ലഭ്യമാക്കും.

മികച്ച ശബ്ദസംവിധാനം ഒരുക്കുന്നതിലൂടെ 25 മുതല്‍ 30 ശതമാനം ഡാറ്റ ലാഭിക്കാമെന്നും ടെലഗ്രാം അവകാശപ്പെടുന്നു. ടെലഗ്രാമാണ് ആദ്യമായി സുരക്ഷിതമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മെസഞ്ചറുകളില്‍ അവതരിപ്പിക്കുന്നത്. 2013ലാണ് ടെലഗ്രാം ഇതിന് തുടക്കമിടുന്നത്. തുടര്‍ന്നാണ് വാട്‌സ്ആപ്പ് ഈ സംവിധാനത്തിലേക്ക് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News