പെറ്റുകളുടെ പെറ്റ്‌സി: ആശയം ഉടലെടുത്തതിന് പിന്നിലെ രസകരമായ കഥ

മുംബൈയില്‍ ടാക്‌സിയോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് പെറ്റ്‌സി (പെറ്റ്+ടാക്‌സി). നഗരവാസികളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് സുഖകരമായ യാത്രയൊരുക്കുന്ന സംവിധാനമാണ് പെറ്റ്‌സി. ഉടമസ്ഥര്‍ക്ക് വളര്‍ത്ത് നായക്കളെ പൊതുഗതാഗത സംവിധാനത്തിലും ടാക്‌സികളിലും ഓട്ടോകളിലും ഒപ്പം കൊണ്ടുപോകാനകാത്ത സാഹചര്യത്തിലാണ് പെറ്റ്‌സി എന്ന ആശയം ഉടലെടുത്തത്. മൃഗസ്‌നേഹികളും റെന്റ് എ കാര്‍ ഉടമകളുമായ പ്രിയാ ഖാലിദ് ഭര്‍ത്താവ് ആദിത്യ മഖാറിയ എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍.

pet-1

ടാക്‌സി കാര്‍ ബിസിനസ് നടത്തിയ അനുഭവം ഇത്തരം സംരംഭം ആരംഭിക്കുന്നതിന് ഇവരെ ഏറെ സഹായിച്ചു. നഗരത്തില്‍ 3 മാസം മുമ്പാണ് പെറ്റ്‌സി ആരംഭിച്ചത്. പരുക്കേറ്റതും അസുഖ ബാധിതരായതുമായ വളര്‍ത്തു മൃഗങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക എന്നാണ് പെറ്റ്‌സിയുടെ പ്രഥമിക ദൗത്യം. പെറ്റ്‌സിയുടെ സേവനം ആവശ്യമുള്ളവര്‍ നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്.

പെറ്റ്‌സിയുടെ ഉത്തരവാദിത്വത്തില്‍ മൃഗങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ചുമതല പെറ്റ്‌സി ഏറ്റെടുക്കും. ആവശ്യമെങ്കില്‍ ഉടമസ്ഥനും യാത്രചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേകം പണം മുടക്കേണ്ടതില്ല. വളര്‍ത്തമൃഗം തനിച്ചാണെങ്കില്‍ ഉടമസ്ഥന് യാത്രാ നീക്കങ്ങള്‍ ജി പി എസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാവുന്നതാണ്. ദൂരം സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് യാത്രകൂലി നിശ്ചയിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മൃഗങ്ങളെ ഭനോ പ്രോഫിറ്റ് നോ ലോസ്’ ആശയത്തില്‍ സേവനം നല്‍കാനും സന്നദ്ധമാണ് പെറ്റ്‌സി. ദിനേന ശരാശരി 20 വളര്‍ത്ത് മൃഗങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാറുണ്ടെന്നാണ് പെറ്റ്‌സിയുടെ ഉടമസ്ഥര്‍ അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here