ഏപ്രില്‍ 3: വിപ്ലവകരമായ ഒരു കണ്ടെത്തലിന്റെ 36-ാം വാര്‍ഷികദിനം

ലോകത്തിലെ ആദ്യത്തെ മൊബൈല്‍ കമ്പ്യൂട്ടര്‍ യാഥാര്‍ത്ഥ്യമായ ദിവസമാണിന്ന്്. 1981 ഏപ്രില്‍ 3ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു ട്രേഡ് ഷോയിലാണ് ആദ്യമായി ‘ഓബ്‌സ്‌ബോണ്‍ 1 കമ്പ്യൂട്ടര്‍’ അവതരിപ്പിക്കപ്പെട്ടത്. കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടര്‍ എന്നത് അന്ന് വലിയ കൗതുകമുണര്‍ത്തിയ വാര്‍ത്തയായി.

മൊബൈല്‍ കമ്പ്യൂട്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ കയ്യിലുള്ള മൊബൈലിന്റെ അത്രയുള്ള കമ്പ്യൂട്ടറാണെന്ന് ആദ്യം ചിന്തിക്കും. എന്നാല്‍ തെറ്റി, ഏതാണ്ട് ഒരു തയ്യല്‍ മെഷീന്റെ വലിപ്പമാണ് ഓസ്‌ബോണ്‍ 1 കമ്പ്യൂട്ടറിനുള്ളത്. തടിമാടന്മാരായ രണ്ട് സായിപ്പന്മാര്‍ ഒത്തുപിടിച്ചാണ് ആദ്യത്തെ മൊബൈല്‍ കമ്പ്യൂട്ടറിനെ വേദിയിലെത്തിച്ചത്.

Osborne-1-computer

ഏകദേശം പന്ത്രണ്ട് കിലോ തൂക്കം വരും ഓസ്‌ബോണ്‍ 1ന്. മോണോക്രോം സ്‌ക്രീനാണ് ഉണ്ടായിരുന്നത്. പക്ഷെ ഉള്ളില്‍ ബാറ്ററി ഉണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള വൈദ്യുതിബന്ധത്തെയാണ് ഓസ്‌ബോണ്‍ ആശ്രയിച്ചത്. തരക്കേടില്ലാത്ത വിജയമായിരുന്നു ഓസ്‌ബോണിന്റേത്. 1990കളുടെ തുടക്കം വരെ ഓസ്‌ബോണ്‍ രാജാവായി വിലസി. ഇതിനിടയ്ക്ക് കൂടുതല്‍ സൗകര്യപ്രദമായ മോഡലുകള്‍ വന്നിരുന്നെങ്കിലും കുറച്ചധികം കാലം മാര്‍ക്കറ്റില്‍ വിലസാന്‍ ഓസ്‌ബോണിനായി. 1795 ഡോളറായിരുന്നു മൊബൈല്‍ കമ്പ്യൂട്ടറിന്റെ അന്നത്തെ വില.

ആദം ഓസ്‌ബോണ്‍ എന്നയാളാണ് ഓസ്‌ബോണ്‍ കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ കമ്പനിയുടെ ഉടമ. കമ്പ്യൂട്ടിംഗ് ലോകത്ത് വിപ്ലവകരമായ ചിലത് ചെയ്തുവെങ്കിലും ആദമിനെ ഇപ്പോള്‍ മറന്നു തുടങ്ങിയിരിക്കുന്നു എന്നുവേണം പറയാന്‍.?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here