‘കാണാ ചിറക് തരൂ’; അച്ചായൻസിലെ പുതിയഗാനം എത്തി | വീഡിയോ

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായൻസിലെ പുതിയ ഗാനം എത്തി. കാണാ ചിറക് തരൂ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. കൈതപ്രത്തിന്റെ വരികൾക്ക് രതീഷ് വേഗ ഈണം പകർന്നിരിക്കുന്നു. നജീം അർഷാദും റിമി ടോമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജയറാം നായകനായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, ആദിൽ ഇബ്രാഹിം, ഗ്രിഗറി എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അമല പോളാണ് നായിക. സഞ്ജു ശിവ്‌റാമും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here