സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ചണവിത്ത്

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഇതിൽപരം ഗുണമേൻമയുള്ള എന്തുണ്ട് എന്നു പറയേണ്ടിവരും. ചണവിത്ത് അഥവാ FLAX SEED ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഒരോ വസ്തുവിലും അടങ്ങിയ ഘടകങ്ങളാണ് നമുക്ക് ഗുണം പ്രദാനം ചെയ്യുന്നത്. ഒന്നിനും മാജിക്കലായ പവർ ഇല്ല എന്നു തിരിച്ചറിയണം. ആരോഗ്യവും സൗന്ദര്യവും സംബന്ധിച്ച് തീവ്രമായ നിലപാടുകൾക്കു പകരം ശാസ്ത്രീയമായ വീക്ഷണമാണു വേണ്ടത്.

ചണവിത്ത് സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. സൗന്ദര്യം എന്നത് ആരോഗ്യകരമായ സമഗ്രതയുടെ പ്രതിഫലനമായി കാണണം. ചെറുചണ എന്ന സസ്യത്തിന്റെ വിത്താണ് ചണവിത്ത്. അതസി, അഗശി എന്നീ പേരുകളിലും ഇവ അറിയപ്പെടും. വസ്ത്രനിർമാണത്തിനാണ് സസ്യം ആദ്യം ഉപയോഗിച്ചിരുന്നത്. വൈകാതെ ചണവിത്തിന്റെ ഗുണങ്ങൾ ഒന്നൊന്നായി തിരിച്ചറിയുകയായിരുന്നു.

എന്നാൽ ആയുർവേദത്തിലും യുനാനിയിലും ഇവ ഉപയോഗിച്ചു കാണുന്നുണ്ട്. വിത്തിൽ അടങ്ങിയിരിക്കുന്ന ലിഗ്‌നുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുമാണ് ശാസ്ത്രീയമായി ഇതിൽ കണ്ടെത്തിയിരിക്കുന്ന ഘടകങ്ങൾ. സ്തനാർബുദത്തെയും പ്രോസ്റ്റേറ്റ് അർബുദത്തെയും പ്രതിരോധിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ഇവയുടെ ഗുണങ്ങൾ.

ചണവിത്ത് കഴിക്കുമ്പോൾ വെള്ളം ധാരാളം കുടിക്കണം. പ്രമേഹ രോഗികൾക്കും നല്ലതാണ്. മുടി, ത്വക്ക്, കണ്ണ്, മൂത്രാശയരോഗങ്ങൾക്കും ലൈംഗികശേഷി വർധിപ്പിക്കുന്നതിനും ചണവിത്തിന്റെ ഉപഭോഗം നല്ലതാണ്. ചണവിത്ത് കഴിക്കേണ്ട രീതി സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. ചവച്ചരച്ച് കഴിക്കുന്നതും പൊടിച്ചുഭക്ഷിക്കുന്നതും നല്ലതാണെന്ന് വാദങ്ങളുണ്ട്. പൊടിച്ചശേഷം വെള്ളത്തിൽ കലക്കി കുടിക്കാം. പലഹാരങ്ങളിലും ചേർത്തു ഭക്ഷിക്കാം.

100 g (3.5 oz)ൽ അടങ്ങിയ പോഷകമൂല്യം

ഊർജ്ജം-530 kcal 2230 kJ
അന്നജം-28.88 g
പഞ്ചസാരകൾ-1.55 g
ഭക്ഷ്യനാരുകൾ-27.3 g
Fta-42.16 g
പ്രോട്ടീൻ-18.29 g
തയാമിൻ (ജീവകം B1) 1.644 mg – 126%
റൈബോഫ്‌ലാവിൻ (ജീവകം B2) 0.161 mg – 11%
നയാസിൻ (ജീവകം B3) 3.08 mg – 21%
പാന്റോത്തെനിക്ക് അമ്ലം (B5) 0.985 mg – 20%
ജീവകം ആ6 0.473 mg – 36%
Folate (ജീവകം B9) 0 µg – 0%
ജീവകം സി 0.6 mg – 1%
കാൽസ്യം-255 mg – 26%
ഇരുമ്പ് 5.73 mg – 46%
മഗ്നീഷ്യം – 392 mg – 106%
ഫോസ്ഫറസ്-642 mg – 92%
പൊട്ടാസിയം-813 mg – 17%
സിങ്ക്-4.34 mg – 43%

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here