പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരി; നേട്ടം ആഞ്ജലീന ജോളിയെയും എമ്മ വാട്‌സനെയും എമ്മ സ്‌റ്റോണിനെയും പിന്തള്ളി

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ബസ്‌നെറ്റ് നടത്തിയ ഓൺലൈൻ സർവെയിലാണ് പ്രിയങ്കയെ രണ്ടാമത്തെ ലോകസുന്ദരിയായി തെരഞ്ഞെടുത്തത്. അമേരിക്കൻ ഗായിക ബിയോൺസാണ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ.

ആഞ്ജലീന ജോളി, എമ്മ വാട്‌സൻ, എമ്മ സ്‌റ്റോൺ, മിഷേൽ ഒബാമ, ഹിലരി ക്ലിന്റൺ എന്നിവരെയാണ് പ്രിയങ്ക പിന്നിലാക്കിയിരിക്കുന്നത്. തന്നെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തു. ക്വാണ്ടികോ എന്ന സീരിയലിലൂടെയാണ് പ്രിയങ്ക അന്താരാഷ്ട്ര പ്രശസ്തി നേടുന്നത്. പ്രിയങ്കയുടെ ആദ്യ ഹോളിവുഡ് ചിത്രം ബേ വാച്ച് ജൂണിൽ പുറത്തിറങ്ങാനിരിക്കുകയാണ്.

ലോസ് ആഞ്ജലസ് അസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോ ജേണൽ, വീഡിയോ ഷെയറിംഗ് സോഷ്യൽ നെറ്റ്‌വർക്കാണ് ബസ്‌നെറ്റ്. മോഡൽ ടെയ്‌ലർ ഹിൽ ആണ് മൂന്നാം സ്ഥാനത്ത്. വാട്‌സൻ, ദകോത ജോൺസൻ, ഹിലരി ക്ലിന്റൺ എന്നിവരാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്. ആഞ്ജലീന ജോളി എട്ടാം സ്ഥാനത്താണ്. ഈ വർഷത്തെ ഓസ്‌കർ ജേതാവ് എമ്മ സ്‌റ്റോൺ 12-ാം സ്ഥാനത്താണ്. പ്രശസ്ത മോഡൽ ഗിഗി ഹാഡിഡ് 13-ാം സ്ഥാനത്താണ്. അമേരിക്കയുടെ മുൻ പ്രഥമ വനിത മിഷേൽ ഒബാമ 21-ാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News