കേരള ഹൗസ് നവീകരണത്തിന് പദ്ധതി തയ്യാറാക്കാൻ നിർദേശം; നിർദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ദില്ലിയിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള ട്രാവൻകൂർ ഹൗസ് സാംസ്‌കാരിക കേന്ദ്രമാക്കാനും കേരള ഹൗസ് നവീകരിക്കാനും കപൂർതല പ്ലോട്ടിൽ ആയൂർവേദ കേന്ദ്രം സ്ഥാപിക്കാനുമുളള പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിയമവശങ്ങൾ പരിശോധിച്ച് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ടൂറിസം സെക്രട്ടറി ഡോ.വി. വേണു, ദില്ലി റസിഡന്റ് കമ്മിഷണർ ബിശ്വാസ് മേത്ത തുടങ്ങിയവർ പങ്കെടുത്തു.

ഇരുപതു ഏക്കർ ഉള്ള ട്രാവൻകൂർ ഹൗസിൽ സാംസ്‌കാരിക കേന്ദ്രം, കൺവെൻഷൻ സെന്റർ, ഓഫീസ് സമുച്ചയം എന്നിവ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള ഹൗസിന്റെ നവീകരണമാണ് മറ്റെരു പദ്ധതി. കപൂർതല പ്ലോട്ടിൽ ആയൂർവേദ ചികിത്സാകേന്ദ്രമാണ് ഉദ്ദേശിക്കുന്നത്. മൂന്നു പദ്ധതിക്കും കൂടി 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News