ഉള്ളി കരയിക്കും; പക്ഷേ ആൾ ചില്ലറക്കാരനല്ല; ഉള്ളികഴിക്കാം ഹൃദയാരോഗ്യം നേടാം

ഉള്ളി നിങ്ങളെ കരയിക്കുന്നവനാണ്. പക്ഷേ, അവനെ ഇനി അങ്ങനെ നിസ്സാരക്കാരനായി കണ്ടു തള്ളിക്കളയരുത്. പല രോഗാവസ്ഥയെയും ചെറുക്കാനുള്ള അമൂല്യശേഷി ഇതിനുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉള്ളിയിലെ സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ കരളിലെ മാലിന്യങ്ങൾ നീക്കുന്നതിനു സഹായകമാണെന്നു പഠനത്തിൽ തെളിഞ്ഞു.

ഭക്ഷ്യവസ്തുക്കളിൽ കലരാനിടയുളള ആഴ്‌സനിക്, കാഡ്മിയം, ലെഡ്, മെർക്കുറി, ടിൻ തുടങ്ങിയ വിഷലോഹങ്ങളെ നീക്കുന്നതിനു ഉളളി ഫലപ്രദമാണെന്നും ഗവേഷണങ്ങൾ തെളിയിക്കുന്നു. ഉള്ളിയുടെ ഇതളുകൾ അമിതമായി നീക്കം ചെയ്യുന്നത് അതിലുളള ഫ് ളേവോനോയിഡുകൾ നഷ്ടപ്പെടുത്തുന്നതിനു ഇടയാക്കും. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തിനും ഉള്ളി ഗുണപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

കുടലിലെ കാൻസർ സാധ്യത തടയാൻ ഉള്ളി ഫലപ്രദമാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ദിവസവും ഉളളി കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുന്നതിനു സഹായകമാണ് ഉള്ളി. ഇത് ആർട്ടീരിയോ സ്‌ക്ലീറോസിസ്, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കും.

ത്വക്കിന്റെ ആരോഗ്യത്തിനും ഫലപ്രദമാണ് ഉള്ളി. പൊള്ളൽ, മുറിവ് എന്നിവ സുഖപ്പെടുത്തുന്നതിനും ഉള്ളി അത്യുത്തമമാണ്. ചെറിയ മുറിവുകളിൽ ഉള്ളി ചതച്ചു വച്ചാൽ പെട്ടെന്നു മുറിവുണങ്ങും. ഇതു അടുക്കളയിൽ ഉപയോഗപ്പെടുത്താം. ബാക്ടീരിയ, ഫംഗസ് എന്നിവയെയും ഉള്ളി പ്രതിരോധിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും അത്യുത്തമമാണ് ഉള്ളി.

സ്ത്രീകൾക്കുണ്ടാകുന്ന ഓസ്റ്റിയോ പൊറോസസിനെ (എല്ലുകളുടെ കട്ടികുറഞ്ഞു പൊള്ളയാകുന്ന അവസ്ഥ) പ്രതിരോധിക്കുന്നു. സന്ധിവാതം മൂലമുണ്ടാകുന്ന നീരും വേദനയും കുറയ്ക്കുന്നതിനും ഫലപ്രദമാണ്. ദിവസവും ഉളളി ചവച്ചു കഴിക്കുന്നതു പല്ലുകളുടെ ആരോഗ്യത്തിനു സഹായകമെന്നും ഗവേഷകർ പറയുന്നു. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ ഉള്ളി ഫലപ്രദമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൂത്രനാളിയിലുണ്ടാകുന്ന പുകച്ചിലിന് ഉള്ളിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതു ഗുണപ്രദമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News