മലയാളികളുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ ദുബായില്‍; വാഹനാപകടത്തിന് ശേഷമുള്ള ആദ്യ വിദേശയാത്ര കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ പങ്കെടുക്കാന്‍

ദുബായ്: കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ ആദരവ് സ്വീകരിക്കാനായി ദുബായില്‍ എത്തിയ മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാറിന് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്. ലോകമെമ്പാടുമുള്ള മലയാളികളെ ദുഃഖത്തിലാഴ്ത്തിയ ദാരുണ സംഭവത്തിനുശേഷം ആദ്യമായി ദുബായിലെത്തിയ ജഗതി ശ്രീകുമാറിനോടൊപ്പം ഭാര്യ ശോഭ, മകന്‍ രാജ്കുമാര്‍, മകള്‍ പിങ്കി, മരുമകന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

ജഗതിയെ ഏറെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികളെ കാണാന്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജഗതിയുടെ മക്കള്‍ പറഞ്ഞു. ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അമ്പിളിച്ചേട്ടന്‍ എല്ലാവരെയും സ്‌നേഹപുരസ്സരം കൈവീശി അഭിവാദ്യം ചെയ്തു.

കൈരളി ടിവിക്ക് വേണ്ടി മിഡില്‍ ഈസ്‌റ് ന്യൂസ് ആന്‍ഡ് പ്രോഗ്രാം ഡയറക്ടര്‍ ഇഎം അഷ്‌റഫ്, മാര്‍ക്കറ്റിംഗ് ജിഎം എസ് രമേശ് എന്നിവര്‍ എയര്‍പോര്‍ട്ടില്‍ ബൊക്കെ നല്‍കി ജഗതിയേയും കുടുംബത്തെയും സ്വീകരിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം ആറു മണിക്ക് ദുബായി സബീല്‍ പാര്‍ക്കില്‍ നടക്കുന്ന കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ മഹാ നടന്‍ മമ്മൂട്ടി ജഗതി ശ്രീകുമാറിന് പുരസ്‌കാരം നല്‍കി ആദരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here