ഒന്നല്ല, എഴുപത് സുന്ദരിമാര്‍; ലക്‌സും സുന്ദരിമാരും ഹിറ്റ്

ഇന്ത്യയിലെ ജനപ്രിയ സോപ്പുകളില്‍ ഒന്നാണ് ലക്‌സ്. ലക്‌സിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചതില്‍ പരസ്യങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. സുന്ദരികളുടെ സാന്നിധ്യം കൊണ്ടുതന്നെയാണ് ലക്‌സ് പരസ്യം എന്നും ശ്രദ്ധേയമായിട്ടുളളത്. ഒന്നും രണ്ടുമല്ല എഴുപത് സുന്ദരികളാണ് ഇതേവരെ ലക്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുളളത്. ബോളിവുഡില്‍ നിന്നുളള സുന്ദരിമാരാണ് ഇതില്‍ അധികവും. വിവിധ കാലയളവില്‍ ഒരു ബ്രാന്‍ഡിന്റെ തന്നെ വ്യത്യസ്ത പരസ്യചിത്രങ്ങളിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്.

മധുബാല, വഹീദ റഹ്മാന്‍, ഷാര്‍മിള ടാഗോര്‍, രേഖ, ശ്രീദേവി, ഐശ്വര്യ റായ്, കത്രീന കൈഫ്, ദീപിക പദുക്കോണ്‍ തുടങ്ങി ആലിയ ഭട്ട് വരെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരസുന്ദരികളാണ് ലക്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ളത്.

ALIA

ആലിയ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ലക്‌സിന്റെ പരസ്യം കണ്ടിരുന്നെന്നും ഇപ്പോള്‍ തന്റെ സ്വപ്‌നമാണ് സഫലമായിരിക്കുന്നതെന്നും താരം പറയുന്നു. ഇന്‍സ്റ്റാഗ്രാമിലുടെ ആലിയ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

1999 മുതല്‍ ഐശ്വര്യ റായ് ലക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു. ലക്‌സ് വൈറ്റ് ഗ്ലോ, അല്‍മോണ്ട്, ക്രീം, ആരോമാറ്റിക് ഗ്ലോ എന്നിങ്ങനെ വിവിധ വകഭേദങ്ങളിലും ഐശ്വര്യ അഭിനയിച്ചിരുന്നു.

AISWARYA

2010 ല്‍ ലക്‌സിന്റെ പരസ്യത്തില്‍ അഭിഷേക് ബച്ചനും അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. ഭര്‍ത്താവും ഭാര്യയും ഒന്നിച്ചാണ് പരസ്യത്തില്‍ അഭിനയിച്ചിരുന്നത്.

ലക്‌സിന്റെ പര്‍പ്പിള്‍ ലോട്ടസ്, ക്രീം സോപ്പ് എന്നിവയുടെ പരസ്യത്തിലാണ് കത്രീന കൈഫ് അഭിനയിച്ചിരുന്നത്. പരസ്യത്തിന്റെ ഫോട്ടോ ഷൂട്ടില്‍ താരം തിളങ്ങി നില്‍ക്കുകയായിരുന്നു.

DEEPIKA

2013ലാണ് ദീപിക പദുകോണ്‍ ലക്‌സിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്. ഇമ്രാന്‍ ഖാനും നടിക്കൊപ്പം പരസ്യത്തില്‍ അഭിനയിച്ചിരുന്നു.

പിങ്ക് കളറിലുള്ള ഡ്രസുമായി ലക്‌സിന്റെ പരസ്യത്തില്‍ ഇപ്പൊള്‍ മിന്നിത്തിളങ്ങുന്നത് കരീനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News