വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റര്‍ പുരസ്‌കാരം വിരാട് കോഹ്ലിക്ക്; സച്ചിന്റെ പിന്‍ഗാമി തന്നെയെന്ന് പരാമര്‍ശം

ക്രിക്കറ്റ് മാസികയായ വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് ആല്‍മനാക്കിന്റെ 2017ലെ ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദ് വേള്‍ഡ് ബഹുമതി ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. ആധുനിക ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നേടിയ മികച്ച ശരാശരിയാണ് കോഹ്ലിയെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടെസ്റ്റില്‍ 75 ഉം ഏകദിനത്തില്‍ 92 ഉം ട്വന്റി20യില്‍ 106 ഉം ആണ് കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി.

ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരാന്‍ ഇന്ത്യയെ സഹായിച്ച് കോഹ്ലിയാണെന്ന് വിസ്ഡണ്‍ ലോറന്‍സ് ബൂത്ത് വിലയിരുത്തുന്നു. മുംബൈയിലെ നാലാം ടെസ്റ്റില്‍ നേടിയ 235 റണ്‍സിലൂടെ ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ മാനസിക മുന്‍തൂക്കം നേടാന്‍ ഇന്ത്യയ്ക്കായി. ബോര്‍ഡര്‍ഗാവസ്ര് ട്രോഫി തിരികെ പിടിക്കാന്‍ ഇന്ത്യയെ തുണച്ച കോഹ്ലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയാണെന്നും ബഹുമതി പ്രഖ്യാപിച്ച വിസ്ഡന്‍ എഡിറ്റര്‍ ലോറന്‍സ് ബൂത്ത് പറഞ്ഞു.

വിസ്ഡന്റെ ഈ ബഹുമതി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്ലി. സെവാഗ് രണ്ട് തവണയും സച്ചിന്‍ ഒരു തവണയും ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. 2008, 2009 വര്‍ഷങ്ങളിലായിരുന്നു സെവാഗിന്റെ നേട്ടം. സച്ചിന്‍ ഈ പുരസ്‌കാരം നേടിയത് 2010ലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News