തകര്‍ത്താടി അഹാനയും സഹോദരിമാരും; വീഡിയോ

യുവനടി അഹാന കൃഷ്ണ കുമാറിന്റെയും സഹോദരിമാരുടെയും നൃത്തം ഫേസ്ബുക്കില്‍ വൈറലാകുകയാണ്. ബ്രിട്ടിഷ് ഗായകന്‍ എഡ് ഷീരന്റെ ഷേപ് ഓഫ് യൂ എന്ന ഗാനത്തില്‍ ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മൂന്നുലക്ഷത്തിലധികം പേരാണ് ഇതുവരെ നൃത്തം കണ്ടത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് എഡ് ഷീരന്‍ തന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കിയത്. ഇതിനോടകം 63 കോടിയോളം ജനങ്ങളാണ് ഈ പാട്ട് യൂട്യൂബ് വഴി ആളുകള്‍ കണ്ടത്. നടി സുസ്മിത സെന്നും മകളും ഈ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയും ഇതുപോലെ വൈറലായിരുന്നു. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് സിനിമയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here