ടേക്ക് ഓഫിന് ആശംസകളുമായി ഉലകനായകനും; പ്രമേയത്തിലെ സത്യസന്ധത ആകര്‍ഷിച്ചെന്ന് കമല്‍ഹാസന്‍

മലയാളത്തില്‍ പുത്തന്‍ ദൃശ്യഭാഷ തീര്‍ത്ത ടേക്ക് ഓഫിന് ഓരോ ദിവസവും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്ന് പിന്തുണ ഏറുകയാണ്. ഉലകനായകന്‍ കമല്‍ഹാസനാണ് ടേക്ക് ഓഫിനെ പ്രശംസയുമായി അവസാനം എത്തിയത്. മോഹന്‍ലാലും, മമ്മൂട്ടിയും അടക്കമുള്ളവരും, തമിഴ് സൂപ്പര്‍ താരം സൂര്യയും നേരത്തെ ടേക്ക് മികച്ച സിനിമയാണെന്ന് പറഞ്ഞിരുന്നു.

മലയാള സിനിമയിലേക്ക് മഹേഷ് നാരായണന് മികച്ച ടേക്ക് ഓഫ് എന്നാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്. പ്രമേയത്തിലെ സത്യസന്ധതയാണ് തന്നെ ആകര്‍ഷിച്ചതെന്ന് കുറിച്ച കമല്‍ഹാസന്‍ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. കമല്‍ഹാസന്റെ വിശ്വരൂപം സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിച്ചത് മഹേഷ് നാരായണനായിരുന്നു.

ഇറാഖില്‍ കുടുങ്ങിയ ഇന്ത്യന്‍ നഴ്‌സുമാരുടെ കഥയും ജീവിതവും പറഞ്ഞ ടേക്ക് ഓഫ് അന്താരാഷ്ട്ര സിനിമയുടെ നിലവാരം പുലര്‍ത്തിയ ചിത്രമായിരുന്നു. ബോക്‌സോഫീസിലും മികച്ച പ്രതികരമാണ് ടേക്ക് ഓഫ് നേടുന്നത്. മലയാള സിനിമയുടെ ചുരുങ്ങിയ ബജറ്റില്‍ നിന്ന് ഹോളിവുഡ് തലത്തിലേക്ക് ഉയര്‍ന്ന ചിത്രമാണ് ടേക്ക് ഓഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here