സച്ചിന്റെ ആപ്പിന് വന്‍ സ്വീകാര്യത; 24 മണിക്കൂറിനുള്ളില്‍ ആദ്യ വീഡിയോ കണ്ടത് 1 മില്യണ്‍ ആരാധകര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വന്തം ആപ്പ് 100 എംബിക്ക് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത. ആപ്പ് പുറത്തിറക്കി 24 മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ ആളുകളാണ് ആദ്യ വീഡിയോ കണ്ടിരിക്കുന്നത്.

ബോളിവുഡ് ഗായകന്‍ സോനു നിഗത്തിനൊപ്പം സച്ചിന്‍ ആലപിച്ച ക്രിക്കറ്റ് വലിബീറ്റ് എന്ന പാട്ടായിരുന്നു ആപ്ലിക്കേഷനിലെ ആദ്യ ഇനം. ആരാധകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് മറ്റൊരു വീഡിയോയും സച്ചിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സച്ചിന്റെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകളും ആരാധകരോടുള്ള സന്ദേശങ്ങളുമാണ് ഈ ആപ്പിലൂടെ ആരാധകരിലേക്ക് എത്തുന്നത്. സച്ചിന്റെ മേല്‍നോട്ടത്തില്‍ ജെറ്റ് സിന്തസിസ് എന്ന കമ്പനിയാണ് ആപ്പ് നിര്‍മ്മിച്ചത്. തന്റെ ഡിജിറ്റല്‍ ഇന്നിങ്‌സിന്റെ തുടക്കമാണ് ആപ്ലിക്കേഷന്‍ എന്നാണ് സച്ചിന്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News